മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ വിന്യാസം; താലൂക്ക് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണം -കെ.എ.എച്ച്.ഡി.എസ്.എ

തൊ​ടു​പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രു​ടെ വി​ന്യാ​സം താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ.​എ.​എ​ച്ച്.​ഡി.​എ​സ്.​എ) ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ർ​ക്ക് കു​ടി​ശ്ശി​ക ക്ഷാ​മ​ബ​ത്ത ല​ഭ്യ​മാ​ക്കാ​നും ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ കു​ടി​ശ്ശി​ക ന​ൽ​കാ​നും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ക​ൺ​വെ​ൻ​ഷ​ൻ ജോ​യ​ന്‍റ്​ കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം ഡി. ​ബി​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ വി.​എം. ഷൗ​ക്ക​ത്ത് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഉ​മാ​ദേ​വി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജോ​യ​ന്‍റ്​ കൗ​ൺ​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. ബി​ജു​മോ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ഗേ​ഷ്, ബി. ​സു​ധ​ർ​മ, ഷൈ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഡോ​ൺ​സി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി.), എ. ​അ​ജേ​ഷ് മോ​ൻ, ബി​നോ​ജ് എ. ​അ​മ്പാ​ട്ട് (വൈസ്​ ​പ്ര​സി.), ബി​നു പി. ​അ​ഗ​സ്റ്റ്യ​ൻ (സെ​ക്ര.), കെ.​ടി. മി​നി, കെ.​ബി. ബി​ജു (ജോ. ​സെ​ക്ര.), പി.​എ. ഷം​സു​ദ്ദീ​ൻ (ട്ര​ഷറർ).

Tags:    
News Summary - Deployment of Animal Husbandry Department staff; To be reorganized on taluk basis -K.A.H.D.S.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.