തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ പ​ഴം വി​പ​ണി​യി​ൽ നി​ന്ന്  

ഉണർവിലാണ് പഴം വിപണി

തൊ​ടു​പു​ഴ: റ​മ​ദാ​ൻ മാ​സ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തോ​ടെ പ​ഴ വി​പ​ണി സ​ജീ​വം. ഇ​ത്ത​വ​ണ വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ഴം വി​പ​ണി ഉ​ഷാ​റി​ലാ​യി​രു​ന്നു. റ​മ​ദാ​ൻ കൂ​ടി വ​ന്ന​തോ​ടെ വി​പ​ണി കൂ​ടു​ത​ൽ ഉ​ണ​ർ​വി​ലേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

നോ​മ്പു​തു​റ​ക​ൾ​ക്ക് ഭൂ​രി​ഭാ​ഗം പേ​രും പ​ഴ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ പ​ഴ​ക്ക​ട​ക​ളി​ൽ തി​ര​​ക്കേ​റു​ന്ന കാ​ഴ്ച​യാ​ണ്. ക​ട​ക​ൾ​ക്ക് പു​റ​മെ വ​ഴി​യോ​ര​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും വി​വി​ധ ഇ​നം പ​ഴ​ങ്ങ​ളു​ട ക​ച്ച​വ​ടം ത​കൃ​തി​യാ​ണ്. വൈ​കു​ന്നേ​ര​മാ​കു​ന്ന​തോ​ടെ പ​ല ക​ട​ക​ളി​ലും തി​ര​ക്കേ​റു​ന്നു. ത​ണ്ണി​മ​ത്ത​ൻ ത​ന്നെ​യാ​ണ് വി​പ​ണി​യി​ലെ പ്രി​യ​ങ്ക​ര​ൻ.

മ​ഞ്ഞ നി​റ​മു​ള്ള ത​ണ്ണി​മ​ത്ത​ന​ട​ക്കം വ​ൻ ഡി​മാ​ൻ​ഡാ​ണ്. ഇ​ത്ത​വ​ണ ചൂ​ട് കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​ല​രും ത​ണ്ണി​മ​ത്ത​ൻ നോ​മ്പു​തു​റ​യി​ലെ പ്ര​ധാ​ന ഇ​ന​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ഓ​റ​ഞ്ച്, കൈ​ത​ച്ച​ക്ക, മാ​മ്പ​ഴം, മു​ന്തി​രി, ആ​പ്പി​ൾ എ​ന്നി​വ​ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

ജ്യൂ​സു​ണ്ടാ​ക്കാ​നാ​യും വീ​ടു​ക​ളി​ലേ​ക്ക് ഷ​മാം, ചി​ക്കു, ആ​പ്പി​ൾ, മാ​ങ്ങ, അ​നാ​ർ എ​ന്നി​വ​യും വാ​ങ്ങു​ന്ന​വ​രു​ണ്ട്. ചി​ല​തി​നൊ​ക്കെ വി​ല ചൂ​ടി​നൊ​പ്പം ഉ​യ​ർ​ന്നെ​ങ്കി​ലും ചി​ല​തി​ന്‍റെ വി​ല ഇ​പ്പോ​ഴും ത​ണു​പ്പ​നാ​ണ്. ത​ണ്ണി​മ​ത്ത​ൻ 30 മു​ത​ൽ 40 വ​രെ​യാ​ണ് വി​ല. എ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ആ​പ്പി​ൾ കി​ലോ​ക്ക് 180 മു​ത​ൽ വി​ല തു​ട​ങ്ങു​ന്നു. ഇ​ന​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​തയനു​സ​രി​ച്ച് മാ​റ്റം വ​രും. 350 രൂ​പ വ​രെ വി​ല​യു​ള്ള ആ​പ്പി​ൾ വി​പ​ണി​യി​ലു​ണ്ട്. മു​ന്തി​രി 120 മു​ത​ൽ 150 വ​രെ വി​ല​യു​ണ്ട്. ഞാ​ലി​പ്പൂ​വ​ൻ പ​ഴ​ത്തി​ന് വി​ല 55നും 60 ​നും ഇ​ട​യി​ലാ​ണ് വി​ൽ​പ​ന. ചെ​റു​നാ​ര​ങ്ങ വി​ല​യും വ​ർ​ധി​ച്ച് 150 ലെ​ത്തി. ഓ​റ​ഞ്ച്​ 70 രൂ​പ​യാ​ണ്​ വി​ല. വ്ര​ത​കാ​ല​മാ​യ​തി​നാ​ലും ചൂ​ട് കൂ​ടി​യ​തി​നാ​ലും പ​ഴം വി​പ​ണി ഇ​ത്ത​വ​ണ ഉ​ഷാ​റാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

Tags:    
News Summary - Fruit-Market-Ramadan-Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.