പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി​

തൊ​ടു​പു​ഴ: പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗ്രാ​റ്റ്വി​റ്റി ന​ൽ​കാ​ൻ തീ​രു​മാ​നം. ചീ​ഫ് പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തി​രു​മാ​നം. ക​മ്പ​നി​ക​ൾ അം​ഗീ​ക​രി​ച്ച പ്ര​കാ​രം അ​ഞ്ച്​ കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന പീ​രു​മേ​ട് ടീ ​ക​മ്പ​നി, എം.​എം.​ജെ പ്ലാ​ന്‍റേ​ഷ​ൻ, മ്ലാ​മ​ല എ​ന്നീ എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഗ്രാ​റ്റ്വി​റ്റി ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി നി​യ​മി​ച്ച ഏ​കാം​ഗ ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യ ഗ്രാ​റ്റ്വി​റ്റി കു​ടി​ശ്ശി​ക തോ​ട്ടം മാ​നേ​ജ്മെ​ന്റു​ക​ൾ ന​ൽ​കി​യ ക​ണ​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. ക​മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച ക​ണ​ക്കാ​ണ് ശ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ബാ​ക്കി​യു​ള്ള തു​ക കോ​ട​തി നി​ശ്ച​യി​ക്കു​ന്ന പ​ലി​ശ സ​ഹി​തം ഉ​ട​മ​ക​ൾ ന​ൽ​ക​ണം.

ഇ​ന്റ​ർനാ​ഷ​ന​ൽ യൂ​നി​യ​ൻ ഓ​ഫ് ഫു​ഡ് അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ അ​തേ​ഴ്സ് എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി​യെ തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​ത്തി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ട​തും കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ റി​ട്ട. ജ​ഡ്ജി ജ​സ്റ്റി​സ് അ​ഭ​യ് മ​നോ​ഹ​ർ സാ​പ്രേ​യ​യെ ഏ​കാം​ഗ ക​മീ​ഷ​നാ​യി നി​യോ​ഗി​ച്ച​തും. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റ്വി​റ്റി കു​ടി​ശ്ശി​ക ആ​റ് മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Tags:    
News Summary - Gratuity for workers in closed plantations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.