തൊടുപുഴ: ഉടമ പുറത്തുപോയ സമയം വീട് പൂർണമായി കത്തിനശിച്ചു. കോലാനി പാറക്കടവ് മമ്പിള്ളിൽ എം.എസ്. രാജന്റെ വീടാണ് അഗ്നിക്കിരയായത്. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച വൈകീട്ട് രാജൻ പുറത്തുപോയി അരമണിക്കൂറിന് ശേഷമാണ് സംഭവം.
ഈ സമയം പ്രദേശത്ത് മിന്നൽ അനുഭവപ്പെട്ടിരുന്നു. മിന്നലിന്റെ ആഘാതത്തിലാകാം വീടിന് തീപിടിച്ചതെന്ന് കരുതുന്നു. രാജന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. വീട്ടിനുള്ളിൽനിന്ന് തീ മുകളിലേക്ക് പടരുന്നത് കണ്ട അയൽവാസികളാണ് രാജനെ വിവരം അറിയിച്ചത്.
തൊടുപുഴയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് ടി.കെ. ജയറാം, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.എ. ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
ഓടും മച്ചും തടിയുടെ ഒട്ടേറെ പണിത്തരങ്ങളുമുള്ള വീടും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും പൂർണമായി കത്തിനശിച്ചു. വില്ലേജ് അധികൃതരും തൊടുപുഴ പൊലീസും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.