തൊടുപുഴ: ജില്ലയുടെ സുവർണജൂബിലി ആഘോഷ ഭാഗമായി ജില്ല പഞ്ചായത്ത് 52 കുടുംബങ്ങള്‍ക്ക് വീട് നിമിച്ചുനൽകുമെന്ന് പ്രസിഡന്റ് ജിജി കെ.ഫിലിപ് അറിയിച്ചു. ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു വീടെന്ന നിലയില്‍ ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലായാണ് വീടുകൾ നല്‍കുക.
ഓരോ ഗ്രാമപഞ്ചായത്തും ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ കണ്ടെത്തി ജില്ല പഞ്ചായത്തിന് ലിസ്റ്റ് നൽകും. മറ്റ് ഭവനപദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉള്‍പ്പെടാത്തവരെയാണ് ഇതില്‍ പരിഗണിക്കുന്നത്. ഓരോ വീടിനും നാലുലക്ഷം രൂപ വീതമാണ് ജില്ല പഞ്ചായത്ത് ധനസഹായം നൽകുന്നത്. ജില്ലയുടെ അമ്പതാം വാര്‍ഷിക ഭാഗമായി 2022 ജനുവരി 26 മുതല്‍ 2023 ജനുവരി 25വരെ ഒരു വര്‍ഷം നീളുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികളാണ് ജില്ല ഭരണകൂടം ഒരുക്കിയിരിക്കുന്നത്. 2023 ജനുവരി 25ന് മുമ്പായി വീട് നിര്‍മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറും വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.