തൊടുപുഴ: കഞ്ചാവ് ഉൾപ്പെടെ ലഹരിക്കേസുകളിൽ പിടികൂടുന്നവരുടെ എണ്ണം ഇടുക്കി ജില്ലയിൽ വർധിക്കുന്നു. കഞ്ചാവ്, ഹഷീഷ്, ചരസ് എന്നിവ കൂടാതെ പുതുതലമുറ ലഹരികളുടെ ഉപയോഗവും ജില്ലയിൽ കൂടിവരുകയകാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഒന്നരമാസത്തിനിടെ അബ്കാരി -എൻ.ഡി.പി.എസ് കേസുകളിലായി 170പേരാണ് ജില്ലയിൽ പിടിയിലായത്. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 17വരെ നടത്തിയ പരിശോധകളിൽ 217കേസുകളിൽനിന്നാണ് 170 പ്രതികളെ പിടികൂടിയത്.
ഇവരിൽനിന്ന് 11കിലോ കഞ്ചാവും 446 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 40 ലിറ്റർ വിദേശമദ്യവും പിടികൂടി. കൂടാതെ സ്പിരിറ്റ്-280 ലിറ്റർ, ചാരായം -17 ലിറ്റർ, കോട- 1340 ലിറ്റർ, എം.ഡി.എം.എ ഒന്നരഗ്രാം, ഒമ്പത് കഞ്ചാവ് ചെടി, നാല് ഗ്രാം ചരസ്, 18 ഗ്രാം ലഹരി ടാബ്ലെറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. അടുത്തിടെ ജില്ലയിൽ പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് കേസുകൾ വർധിച്ചതെന്ന് എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
സമീപ കാലത്തായി യുവാക്കളെ ലക്ഷ്യംവെച്ച് കഞ്ചാവും മയക്കുമരുന്നും എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ ജില്ലയുടെ പല മേഖലകളിലും പ്രവര്‍ത്തിക്കുന്നതായാണ് സൂചന. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് അതിര്‍ത്തി കടത്തി എത്തിക്കുന്ന മയക്കുമരുന്ന് ചില്ലറ വില്പനക്കാര്ക്ക് എത്തിച്ചുനല്കാന് വൻതോതിൽ ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്.
കഞ്ചാവ് ചെറുപൊതികളാക്കിയാണ് വില്പന. നഗരത്തില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന സംഘങ്ങള്‍ രാത്രിയോടെ പല മേഖലകളിലും തമ്പടിക്കുകയാണ്. പൊലീസിന്റെ നിരീക്ഷണം കാര്യമായെത്താത്ത മേഖലകളിലാണ് ഇവരുടെ ഇടപാടുകള്‍. അടുത്തിടെ തൊടുപുഴ മേഖലയിലടക്കം ലഹരിവിൽപന വ്യാപകമായിട്ടുണ്ട്.
കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളാണ് തൊടുപുഴ മേഖലയിൽനിന്ന് പിടികൂടുന്നവയിൽ അധികവും. കേസുകൾ വർധിച്ചതോടെ പൊലീസും എക്സൈസും ജാഗ്രതയിലാണ്. സിറപ്പുകളും ലഹരികലര്‍ന്ന ഗുളികകളും വില്പന നടത്തുന്ന സംഘങ്ങളും സജീവമാണെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനേകം കഞ്ചാവ് ചെടികളും പൊലീസും എക്സൈസും കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ മാത്രമല്ല പുരയിടങ്ങളിലും കൃഷി വ്യാപകമായിട്ടുണ്ട്.
ഇടുക്കി ബ്രാൻഡിന് ആവശ്യക്കാരുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇടുക്കിയിലെത്തിച്ച് കഞ്ചാവ് കൈമാറുന്ന സംഭവവും വ്യാപകമാണ്. ഇതുകൂടാതെ നിരോധിത പുകയില ഉൽപന്നങ്ങളും വൻതോതിൽ എത്തുന്നുണ്ട്. ലഹരിവസ്തുക്കളുടെ കടത്തും വ്യാജമദ്യ വിപണനവും തടയാൻ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് എക്സൈസിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.