ലോൺ ആപ് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്​

തൊ​ടു​പു​ഴ: അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പു​ക​ൾ​ക്കെ​തി​രെ​യും ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു.​വി. കു​ര്യാ​ക്കോ​സ്. ഇ​തി​നെ​തി​രെ പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ത്ത​തി​ലൂ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ പ്ര​ത്യേ​ക വാ​ട്സ്​​ആ​പ് ന​മ്പ​ർ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​താ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

9497980900 ന​മ്പ​റി​ൽ 24 മ​ണി​ക്കൂ​റും പൊ​ലീ​സി​നെ വാ​ട്സ്​​ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാം. ടെ​ക്സ്റ്റ്, ഫോ​ട്ടോ, വി​ഡി​യോ, വോ​യി​സ് എ​ന്നി​വ​യാ​യി മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യു​ക. നേ​രി​ട്ടു വി​ളി​ച്ച് സം​സാ​രി​ക്കാ​നാ​വി​ല്ല. ആ​വ​ശ്യ​മു​ള്ള പ​ക്ഷം പ​രാ​തി​ക്കാ​രെ പൊ​ലീ​സ് തി​രി​ച്ചു​വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Loan app scam: Police to be vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.