അമിത ഭാരം കയറ്റി വാഹനങ്ങൾ; അപകടം പതിവാകുന്നു

തൊ​ടു​പു​ഴ: ​തൊ​ടു​പു​ഴ-​വെ​ള്ളി​യാ​മ​റ്റം റൂ​ട്ടി​ൽ അ​മി​ത ഭാ​രം ക​യ​റ്റി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഇ​ട​വെ​ട്ടി ഭാ​ഗ​ത്ത്​ ത​ടി​ലോ​റി പോ​സ്റ്റി​ലി​ടി​ച്ച​താ​ണ്​ ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മു​ട​ങ്ങി​യ വൈ​ദ്യു​തി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ്​ പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്.

ഇ​ത്​ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക്​ വ​ലി​യ ന​ഷ്ട​ത്തി​നി​ട​യാ​ക്കി. സ്കൂ​ൾ തു​റ​ന്ന ആ​ദ്യ​ദി​വ​സം കു​ട്ടി​ക​​ളെ സ്കൂ​ളി​ല​യ​ക്കേ​ണ്ട മാ​താ​പി​താ​ക്ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ല​ർ​ക്കും സ​മ​യ​ത്തി​ന്​ സ്കൂ​ളി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്. ബേ​ക്ക​റി​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ പാ​ൽ, ഐ​സ്ക്രീം തു​ട​ങ്ങി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ല​തും ഇ​തേ​തു​ട​ർ​ന്ന്​ ന​ശി​ച്ചു. ​വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ വൈ​കി​യ​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

അ​മി​ത ഭാ​ര​വും വ​ഹി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ൾ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ്​ ഇ​തു​വ​ഴി പാ​യു​ന്ന​ത്. ഇ​തി​ന്​ മു​മ്പും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ലോ​റി ത​ട്ടി കേ​ബി​ൾ വാ​ഹ​ന​ത്തി​ലു​ട​ക്കി വീ​ട്ട​മ്മ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. രാ​ത്രി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന്​ പോ​കു​ന്ന​ത്​ അ​ധി​കൃ​ത​രും വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

തി​ര​ക്കേ​റി​യ റോ​ഡാ​ണെ​ങ്കി​ൽ​പോ​ലും യാ​തൊ​രു ക​രു​ത​ലും കൂ​ടാ​തെ​യാ​ണ് ത​ടി ലോ​റി​ക​ളും ടി​പ്പ​റു​ക​ളു​മ​ട​ക്കം പ​ര​ക്കം പാ​യു​ന്ന​ത്. ലോ​ഡ് ക​യ​റ്റി​പ്പോ​കു​ന്ന​തി​ന് നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഇ​വ​യു​ടെ സ​ഞ്ചാ​രം.

അ​മി​ത വേ​ഗ​ത്തി​ൽ വ​ള​വു​ക​ൾ തി​രി​യു​മ്പോ​ൾ ലോ​റി​യി​ൽ​നി​ന്ന്​ മെ​റ്റ​ലും പാ​റ​ക്ക​ല്ലു​ക​ളും റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നോ ന​ട​പ​ടി എ​ടു​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. അ​മി​ത ഭാ​രം ക​യ​റ്റി​യു​ള്ള ലോ​റി​ക​ളു​ടെ പ​തി​വു സ​ഞ്ചാ​രം അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന്​ നാ​ട്ടു​കാ​രും പ​റ​യു​​ന്നു.

Tags:    
News Summary - Overloaded vehicles- Accidents are common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.