തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ രോ​ഗി​ക​ളും

ബ​ന്ധു​ക്ക​ളും പ്ര​തി​ഷേ​ധി​ക്കു​ന്നു

ഡയാലിസിസ്; ഇടുക്കി ജില്ല ആശുപത്രിക്ക്​ മുന്നിൽ രോഗികളുടെ പ്രതിഷേധം

തൊ​ടു​പു​ഴ: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ​യാ​ണ്​ ഡ​യ​ലാ​സി​സ്​ ചെ​യ്യു​ന്ന രോ​ഗി​ക​ള​ട​ക്കം അ​മ്പ​തോ​ളം പേ​ർ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ത​ങ്ങ​ൾ​ക്ക്​ പ​ഴ​യ രീ​തി​യി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

നാ​ലു മാ​സ​മാ​യി ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന്റെ യു.​പി.​എ​സ്​ ത​ക​രാ​റി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലു​ള്ള 13 യൂ​നി​റ്റു​ക​ളി​ല്‍ ഏ​ഴെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍ക്ക് ഡ​യാ​ലി​സി​സി​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. നാ​ളു​ക​ളാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ്​ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ർ​ക്ക്​ അ​തി​നു​ള്ള സാ​മ്പ​ത്തി​ക​വു​മി​ല്ല. നാ​ല്‍പ​തോ​ളം രോ​ഗി​ക​ളാ​ണ് ഡ​യാ​ലി​സി​സി​നാ​യി ജി​ല്ല ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ങ്കി​ലും പ​ല​രും ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​കു​മ്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. 

സ​മ​യ​ക്കു​റ​വ്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി രോ​ഗി​ക​ൾ

ഒ​രു രോ​ഗി​ക്ക്​ നാ​ലു​മ​ണി​ക്കൂ​റാ​ണ് ഡ​യാ​ലി​സി​സി​നു​ണ്ടാ​യി​രു​ന്ന സ​മ​യം. ഇ​പ്പോ​ള്‍ ഏ​ഴു യൂ​നി​റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ ഷി​ഫ്റ്റ് അ​നു​സ​രി​ച്ച് ഒ​രാ​ൾ​ക്ക്​ മൂ​ന്നു മ​ണി​ക്കൂ​റാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. സ​മ​യം കു​റ​യു​ന്ന​തു​മൂ​ലം പ​ല​ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ്​ രോ​ഗി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ല​ത​വ​ണ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര​ട​ക്ക​മു​ള്ള​വ​രോ​ട്​ വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. കോ​ണ്‍ട്രാ​ക്ടി​ലു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് മൂ​ന്നു​വ​ര്‍ഷ വാ​റ​ന്‍റി​യോ​ടെ ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. യ​ന്ത്ര​ത്തി​നു ത​ക​രാ​ര്‍ സം​ഭ​വി​ച്ചാ​ല്‍ പ​രി​ഹ​രി​ക്കേ​ണ്ട​ത് ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു.​പി.​എ​സ്​ ത​ക​രാ​റാ​യ​തോ​ടെ ര​ണ്ട്​ ഷി​ഫ്​​റ്റാ​ക്കി​യ​താ​യാ​ണ്​​ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന്​ കു​റ​ച്ചു​ രോ​ഗി​ക​ൾ ക​യ​റും. 11.30ന്​ ​ബാ​ക്കി​യു​ള്ള​വ​രും. മൂ​ന്ന്​ മ​ണി​ക്കൂ​റി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ സ​മ​യം ല​ഭി​ക്കു​ന്ന​ത്​. ഇ​തു​മൂ​ലം ശ്വാ​സം മു​ട്ട​ട​ക്ക​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​താ​യും രോ​ഗി​ക​ൾ പ​റ​ഞ്ഞു. നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​ണ്​ ഇ​ത്ത​ര​മൊ​രു സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്നും രോ​ഗി​ക​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ക​രാ​റി​ലു​ള്ള ക​മ്പ​നി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ എ​ത്തി യു.​പി.​എ​സ്​ കൊ​ണ്ടു​പോ​യ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​ അ​റി​യി​ച്ചു. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യോ​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ യു.​പി.​എ​സ്​ എ​ത്തി​ക്കു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ൺ 29ന്​ ​ത​ക​രാ​റി​ലാ​യ ഉ​ട​ൻ​ത​ന്നെ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​തും ഇ​വ​ർ എ​ത്താ​ൻ വൈ​കി​യ​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മാ​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Patients protest in front of Idukki district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.