തൊടുപുഴ: വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. മൂന്നാർ, വണ്ണപ്പുറം, ഉടുമ്പന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമയുടെ നേതൃത്വത്തിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, പൊലീസ്, റവന്യൂ, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് മൂന്നാറിലെ പൊതുവിപണികളിൽ പരിശോധന നടത്തിയത്.
ലൈസൻസുകൾ പുതുക്കാതെ വിൽപന നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചു. ആവശ്യമായ ലൈസന്‍സ് ഇല്ലാതെ പ്രവർത്തിച്ച മീറ്റ് സ്റ്റോൾ അടപ്പിക്കുകയും സ്റ്റാമ്പ് ചെയ്യാതെ ഉപയോഗിച്ചിരുന്ന അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചിരുന്ന കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുകയും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരുന്ന പഴം, പച്ചക്കറി, പല വ്യഞ്ജന വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. മറ്റ് ക്രമക്കേടുകൾ നടത്തിയവർക്ക് താക്കിതും നൽകി.
വണ്ണപ്പുറം ടൗണിലും പരിസരങ്ങളിലുമുള്ള പച്ചക്കറി പലചരക്ക് കടകളിൽ നടന്ന പരിശോധനയിൽ നാല് കേസ് എടുത്തു. സാധനങ്ങൾക്ക് പലയിടങ്ങളിലും വലിയ വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന നടക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.