തൊടുപുഴ: ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയത്തിന് തുടക്കമായി. തൊടുപുഴ, അടിമാലി, കട്ടപ്പന മേഖലകളിലായി അഞ്ച് കേന്ദ്രങ്ങളിലാണ് മൂല്യനിർണയം.
ഏപ്രിൽ 26 വരെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുക. തൊടുപുഴ ഗവ. വി.എച്ച്.എസ്.എസ്, അടിമാലി ഗവ. ഹൈസ്കൂൾ, കട്ടപ്പന ഗവ. ഹൈസ്കൂൾ, വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്കൂൾ, കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവയാണ് മൂല്യനിർണയ ക്യാമ്പുകൾ.
തൊടുപുഴയിൽ ഇംഗ്ലീഷ്, ബയോളജി വിഷയങ്ങളുടെയും അടിമാലിയിൽ മലയാളം, ഫിസിക്കൽ സയൻസ് വിഷയങ്ങളുടെയും മൂല്യനിർണയം നടക്കും.
ബാക്കി വിഷയങ്ങളുടേത് കട്ടപ്പനയിലെ മൂന്ന് ക്യാമ്പുകളിലാണ്. ഇത്തവണ 5,938 ആൺകുട്ടികളും 5,553 പെൺകുട്ടികളുമടക്കം 11,491 വിദ്യാർഥികളാണ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 11,389 പേരായിരുന്നു. 383 വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ കല്ലാർ ഗവ. എച്ച്.എസ്.എസ് ആണ് വിദ്യാർഥികളുടെ എണ്ണത്തിൽ മുന്നിൽ. നാല് പേർ മാത്രം പരീക്ഷ എഴുതിയ മുക്കുളം എസ്.ജി.എച്ച്.എസിലാണ് ഏറ്റവും കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.