തൊടുപുഴ: ഫണ്ടിെൻറ അപര്യാപ്തതയും വിചിത്രമായ ഉത്തരവുകളും മൂലം സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായതിൽ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിന് മുന്നിൽ അടുപ്പുകൂട്ടിയും ഡിജിറ്റൽ ത്രാസിൽ അരി തൂക്കിയും പ്രതിഷേധിച്ചു. അഞ്ചുവർഷം മുമ്പുള്ള തുകയാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് നൽകുന്നത്. നിരക്ക് കാലോചിതമായി വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ല.
പ്രധാനാധ്യാപകർ പണം മുൻകൂറായി മുടക്കിയാലെ ഉച്ചഭക്ഷണ വിതരണം മുടങ്ങാതെ നടപ്പാക്കാനാകൂ. സ്കൂളിൽ എത്താൻ കഴിയാത്ത ദിവസങ്ങളിലെ അരി കുട്ടികൾക്ക് വീട്ടിൽ കൊടുത്തുവിടണമെന്നും ഉത്തരവുണ്ട്. പ്രീപ്രൈമറി വിദ്യാർഥിക്ക് 30ഗ്രാം പ്രൈമറിയിൽ 100ഗ്രാം, അപ്പർ പ്രൈമറിയിൽ 150ഗ്രാം കണക്കിലാണ് അരി പൊതിഞ്ഞുകൊടുക്കേണ്ടത്. അടുപ്പ്കൂട്ടൽ സമരം ഇളംദേശം ബ്ലോക്ക് പ്രസിഡൻറും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.ഡി. അബ്രാഹം അധ്യക്ഷതവഹിച്ചു. ജോയി ആൻഡ്രൂസ്, വി.കെ. കിങ്ങിണി, ഷെല്ലി ജോർജ്, സി.കെ. മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, ബിജു ജോസഫ്, എം.വി. ജോർജ്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.