തൊടുപുഴ: ദിവസവും ആയിരത്തിലേറെ രോഗികൾ എത്തുന്ന തൊടുപുഴ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. തൊടുപുഴ താലൂക്ക് ആശുപത്രി ആറ് വർഷം മുമ്പ് ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും സാധ്യമായിട്ടില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വൽറ്റിയിൽ രണ്ട് മെഡിക്കൽ ഓഫിസർമാർ മാത്രമാണുള്ളത്.
എട്ടു ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിലേ കാഷ്വൽറ്റി പ്രവർത്തനം സുഗമമായി നടക്കൂവെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമല്ല. ന്യൂറോളജിസ്റ്റ്, ഫോറൻസിക് സർജൻ എന്നിങ്ങനെ തസ്തികകളും ഇതുവരെ സൃഷ്ടിച്ചിട്ടില്ല. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ലാബ്-എക്സ്റേ ടെക്നീഷൻ തുടങ്ങി എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ കുറവ് തുടരുകയാണ്. താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രവർത്തനങ്ങൾ വലിയ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.