തൊടുപുഴ: കുടുംബം ഏതുരീതിയില്‍ ജീവിക്കണം എന്നതിനെപ്പറ്റി ഭാര്യക്കും ഭര്‍ത്താവിനും നല്ലധാരണ വേണമെന്ന് വനിത കമീഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലതല സിറ്റിങ്ങില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. അധ്വാനിക്കുന്നതിനും കുടുംബം നോക്കുന്നതിനുമൊപ്പം പങ്കാളിക്ക് സ്നേഹവും കരുതലും നല്കാന് ദമ്പതികള്‍ ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ ഉപയോഗം മൂലം കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ട്.
തദ്ദേശസ്ഥാപന തലത്തിലുള്ള ജാഗ്രത സമിതികളെ ശക്തമാക്കുന്നതിന് നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജാഗ്രത സമിതി പരിശീലനം തുടങ്ങി. എല്ലാ വാര്‍ഡിലും സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പ്രാദേശിക പരാതികള്‍ സമിതികള്‍ പരിഹരിക്കും. ജില്ലയിലെ സിറ്റിങ്ങുകള്‍ മൂന്നാര്‍, കുമളി, പൈനാവ്, തൊടുപുഴ എന്നിവിടങ്ങളിലായി നടത്തുമെന്നും കമീഷന് അംഗം പറഞ്ഞു.
വ്യക്തികള്‍ തമ്മിലെ പ്രശ്നങ്ങള്‍, കുടുംബ, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും പരിഗണനക്കെത്തിയത്. 32 പരാതികള്‍ പരിഗണിച്ചതിൽ 14 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം കൗണ്‍സലിങ്ങിന് റഫര്‍ ചെയ്തു.
മൂന്നു പരാതി പൊലീസ് റിപ്പോര്‍ട്ടിന് അയച്ചു. വനിത കമീഷന് സി.ഐ ജോസ് കുര്യന്, കൗണ്‍സലര്‍ ജിസ്മി ജോസഫ്, വനിത ഹെല്പ് ലൈന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.