നെടുങ്കണ്ടം: സംസ്ഥാന പാതയിൽ ഇരുചക്രവാഹനം എതിരെവന്ന മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. പ്രണവ്, അഭിൻ, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് അപകടം. കൂമളി- മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ പോസ്റ്റ് ഓഫിസ് ജങ്ഷനിലാണ് അപകടം.കിഴക്കേ കവല ഭാഗത്ത് നിന്നു അമിതവേഗതയിൽ മൂന്നു പേർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം എതിരെ വന്ന വാഹനവുമായി ഇടിക്കുകയായിരുന്നു.
പ്രണവിന്റെ വലത് കൈ ഒടിഞ്ഞ് വേർപെട്ട് തൂങ്ങിയ നിലയിലായിരുന്നു. അഭിജിത്തിന്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.ഇടിയുടെ ആഘാതത്തിൽ ഒരു വാഹനം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ഇവരെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയത്തേക്ക് കൊണ്ടുപോകുകയായിരുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.