മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിനെതിരെ ഹൈകോടതിയില്‍ പരാതി നല്‍കിയ കരാറുകാരന് ഒരുലക്ഷം രൂപ പിഴ. കാന്തല്ലൂര്‍ പഞ്ചായത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ടെന്‍ഡര്‍ നടപടികളില്‍ അപാകത ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണിത്.
മറയൂര്‍ ഏദന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് പിഴ ലഭിച്ചത്. പരാതിക്കാരന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേർ പഞ്ചായത്തില്‍ കരാര്‍ നടപടിയില്‍ പങ്കെടുത്തിരുന്നു. പരാതിക്കാരന്‍ സമയം കഴിഞ്ഞ് ടെന്‍ഡര്‍ സമര്‍പ്പിച്ചതിനാല്‍ അത് ഒഴിവാക്കി. ഇത് ചോദ്യംചെയ്ത് പരാതിക്കാരന്‍ ഹൈകോടതിയെ സമീപിച്ചു.
കാന്തല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി, ഭരണസമിതി, ടെന്‍ഡറില്‍ പങ്കെടുത്ത മറ്റുസ്ഥാപനങ്ങള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, പരാതിക്കാരന്‍ സമയക്രമം തെറ്റിച്ചാണ് ടെന്‍ഡര്‍ നൽകിയതെന്ന് കോടതി കണ്ടെത്തി.
പരാതിക്കാരെൻറ വാദം തള്ളിയ കോടതി വസ്തുതപരമായ കാര്യങ്ങള്‍ മറച്ചുെവച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് കോടതിയുടെയും പഞ്ചായത്തിെൻറയും വിലയേറിയ സമയം നഷ്ടപ്പെടുത്തിയെന്ന് നിരീക്ഷിച്ചു.
മൂന്നാഴ്ചക്കുള്ളില്‍ ലക്ഷം രൂപ പരാതിക്കാരന്‍ പഞ്ചായത്തില്‍ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണമെന്ന് പഞ്ചായത്തിന് ഹൈകോടതി നിര്‍ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.