വണ്ണപ്പുറം: ഇടുക്കിയിലേക്ക് വണ്ണപ്പുറം, ചേലച്ചുവട് വഴിയുള്ള പാതയിൽ അപകടങ്ങൾ കൂടുന്നു. മാസങ്ങൾക്കിടെ നിരവധി അപകടമാണ് ഇവിടെ ഉണ്ടായത്. എറണാകുളത്തുനിന്നും മറ്റ് പ്രദേശങ്ങളിൽനിന്നും ഇടുക്കിയിലേക്ക് പോകുന്നവർക്ക് എളുപ്പമാർഗമായി ഗൂഗ്ൾ മാപ്പ് കാണിക്കുന്നത് വണ്ണപ്പുറം വഴിയാണ്. എന്നാൽ, റൂട്ട് പരിചയമില്ലാത്തവർക്ക് ഇതിലൂടെയുള്ള യാത്ര ദുഷ്കരമാണ്.
തുടരെയുള്ള ഹെയർപിൻ വളവുകളും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതുമാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ ലോഡ് കയറ്റിവരുന്ന വലിയ ചരക്ക് വാഹനങ്ങളാണ് ഈ റൂട്ടിൽ എത്തുന്നതോടെ കെണിയിൽപെടുന്നത്. വളവുകൾ തിരിയാനുള്ള പ്രയാസവും കുത്തനെ ഇറക്കവുമാണ് ലോഡ് വാഹനങ്ങളെ അപകടത്തിൽപെടുത്തുന്നത്.
കൂടാതെ പരിചയമില്ലാതെ ഡ്രൈവർമാർ ഈ റൂട്ടിലൂടെ വരുമ്പോൾ കുത്തനെയുള്ള കയറ്റം കയറാൻ ബുദ്ധിമുട്ടുന്നതും ചില വാഹനങ്ങൾ നിയന്ത്രണംവിടുന്നതും പതിവാണ്. മുമ്പ് ലോഡുമായി വന്ന ഒരു ലോറി കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് വന്ന് ഒരു വീട്ടിലേക്ക് മറിയുകയും രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു. അധികൃതർ ഇതുവരെ സുരക്ഷാസംവധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.