മൂലമറ്റം: സംസ്ഥാനത്ത് വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ ജലനിരപ്പ് 75 ശതമാനം പിന്നിട്ടു. വെള്ളിയാഴ്ച രാവിലത്തെ കണക്കനുസരിച്ച് അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 75.31 ശതമാനം വെള്ളമുണ്ട്. നീരൊഴുക്ക് ശക്തമായി തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
31.94 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് 24 മണിക്കൂറിനിടെ ഡാമുകളിൽ ഒഴുകിയെത്തിയത്. 4140.25 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പൂർണ സംഭരണ ശേഷി. 75.31 ശതമാനം വെള്ളം ഉപയോഗിച്ച് 3118.60 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇടവേളക്ക് ശേഷം ആഭ്യന്തര വൈദ്യുതി ഉപഭോഗവും വർധിച്ചു.
സംസ്ഥാനത്ത് വ്യാഴാഴ്ച ആകെ വൈദ്യുതി ഉപഭോഗം 73.012 ദശലക്ഷം യൂനിറ്റാണ്. 26.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചപ്പോൾ 46.92 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങി.
ഇടുക്കിയിൽ 3.74 ദശലക്ഷം യൂനിറ്റാണ് ഉൽപാദനം. ശബരിഗിരിയിൽ 5.31, ഷോളയാർ 1.27, കുറ്റ്യാടി 2.17 ലോവർപെരിയാർ 3.34, നേര്യമംഗലം 1.65 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിലയങ്ങളിൽ. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഷോളയാർ, പെരിങ്ങൽകുത്ത്, കുണ്ടള അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 75 ശതമാനത്തോട് അടുക്കുകയാണ്. 2380.58 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 74.40 ശതമാനമാണ്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.
സംസ്ഥാനത്ത് മഴയിൽ ഇപ്പോഴും 19 ശതമാനത്തിെൻറ കുറവുണ്ട്. ജൂൺ ഒന്ന് മുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം ശരാശരി 1877.2 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 1511.2 മി.മീറ്ററാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് സാധാരണ മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.