ദുരിതപെയ്​ത്ത്​ തുടരുന്നു......

കണ്ണൂർ: ജില്ലയിൽ മൂന്ന്​ ദിവസമായുള്ള ശക്​തമായ മഴക്ക്​ ശമനമില്ല. കൂടുതലും മലയോര മേഖലയിലാണ്​ മഴ നിർത്താതെ പെയ്യുന്നത്​. കനത്ത മഴയെ തുടർന്ന് കണ്ണൂരിൽ ചൊവ്വാഴ്​ച വരെ ഓറഞ്ച്​ അലർട്ട്​ ​പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർച്ചയായുള്ള മഴയിൽ മലയോരത്തടക്കം വ്യാപകനാശമാണ്​ മൂന്നാം ദിവസവും. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. വരുന്ന രണ്ട്​ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നാണ്​ പ്രവചനം. ശനിയാഴ്ച വൈകീട്ടുമുതൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കനത്ത മഴയാണ്​ തുടരുന്നത്​. ഇരിട്ടി, ശ്രീകണ്ഠപുരം, നടുവിൽ, ആലക്കോട്​, പേരാവൂർ തുടങ്ങിയ മേഖലകളിൽ വീടുകൾ തകരുകയും കിണറുകൾ ഇടിയുകയും ചെയ്തു. വെള്ളം കയറി കൃഷിനാശവുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.