ഗവർണർ വിശദീകരണം തേടിയ സംഭവം; ​പ്രിയ വർഗീസിന്‍റെ നിയമനത്തിനുള്ള തിരിച്ചടി -കെ.എസ്.യു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യക്ക് നിയമനം നൽകിയ സംഭവത്തിൽ വി.സിയോട് വിശദീകരണം ചോദിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സർവകലാശാലക്കും സർക്കാറിനും കനത്ത തിരിച്ചടിയും അധികാര ദുർവിനിയോഗത്തിനെതിരെയുള്ള കനത്ത താക്കീതുമാണെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തിന് പ്രത്യുപകാരമായി, വൈസ് ചാൻസലറായിരുന്ന ഗോപിനാഥ് രവീന്ദ്രന് ചട്ടങ്ങൾ കാറ്റിൽ പറത്തി പുനർ നിയമനം നൽകിയതും ദുരൂഹവും അസ്വാഭാവികവുമായ നടപടികളിലൂടെയാണ്. വൈസ് ചാൻസലർക്ക് ധാർമികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കി സ്ഥാനം രാജിവെച്ച് പുറത്തുപോകാൻ തയാറാകണമെന്നും ഷമ്മാസ്​ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.