തലശ്ശേരി: ജില്ല സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണമെടുക്കാൻ വന്നയാളുടെ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം രൂപ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തു.
മലപ്പുറം എടവണ്ണ സ്വദേശി വാരാംവളപ്പിൽ മുബാലിസിനെയാണ് (30) കേസന്വേഷണം നടത്തുകയായിരുന്ന എസ്.ഐ അഖിലും സംഘവും വീട്ടിൽ വെച്ച് അറസ്റ്റുചെയ്തത്. 2020 നവംബർ 16ന് രാവിലെ തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് എം.ജി റോഡിലാണ് സംഭവം. ധർമടം ബ്രണ്ണൻ കോളജിന് സമീപം താമസക്കാരനായ റഫീഖിെൻറ പണമാണ് കവർന്നത്. പിന്നീട് ഒളിവിൽ പോയതായിരുന്നു പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.