നിർധന കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയതായി പരാതി

തലശ്ശേരി: നിർധനനായ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകിയ സഹായത്തിൽനിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. ധർമടം അണ്ടലൂർ താഴെക്കാവ്, യൂനിവേഴ്സിറ്റി റോഡിലെ പുതിയപറമ്പൻ കുറുവെക്കണ്ടി ഭാസ്കരനാണ് പരാതിക്കാരൻ.

തലശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലാണ് ഭാസ്കരന്റെ അക്കൗണ്ട്. പെൻഷനും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള ധനസഹായവും ഉൾപ്പെടെയുള്ള തുക പ്രസ്തുത അക്കൗണ്ടിലാണ് എത്തുന്നത്. വയോധികനായ ഭാസ്കരൻ അണ്ടലൂരിലെ ജനസേവകേന്ദ്രത്തിൽനിന്നാണ് ആവശ്യത്തിനുള്ള പണം പിൻവലിക്കാറുള്ളത്.

ഈയിടെ മൂന്നുതവണ പെൻഷൻ പണം ഇവിടെനിന്ന് എടുത്തിരുന്നു. കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് രണ്ടുതവണകളായി 4000രൂപ പിൻവലിച്ചതായി അറിഞ്ഞത്. കമ്പ്യൂട്ടറിൽ അക്കൗണ്ട് ഉടമ വിരൽ പതിക്കാതെ സ്ഥാപനത്തിൽനിന്ന് പണം എടുക്കാനാവില്ല. ആൾമാറാട്ടം ആര് നടത്തിയെന്നത് ജനസേവകേന്ദ്രം നടത്തിപ്പുകാർക്കും പറയാനാവുന്നില്ല.

തട്ടിപ്പ് നടന്നതായും കുറ്റക്കാരനെ കണ്ടെത്തി പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് ഭാസ്കരൻ ധർമടം പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - Complaint of fraud in bank account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.