തലശ്ശേരി: കതിരൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കതിരൂർ സി.െഎ ബി.കെ. ഷിജുവിെൻറ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
നാലാം മൈൽ ലക്ഷംവീട് കോളനിക്കടുത്ത പറമ്പത്ത് വീട്ടിൽ മാരിമുത്തു എന്ന നിജേഷിനാണ്(38) സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. കൈപ്പത്തികൾ തകർന്ന യുവാവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം പൊന്ന്യംപാലം ചൂളയിലുണ്ടായത് പോലുള്ള സമാന സംഭവമാണ് കതിരൂർ നാലാം മൈലിലും അരങ്ങേറിയത്. നാലാം മൈലിലെ വിനു എന്നയാളുടെ വീടിന് പരിസരത്തുള്ള കുറ്റിക്കാട്ടിൽ നിജേഷും ഏതാനും കൂട്ടുകാരും ചേർന്ന് ബോംബ് നിർമിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വെടിമരുന്നുകൾ ഉപയോഗിച്ച് ടാങ്കിൽ കൈകൾ കടത്തി ബോംബ് കെട്ടുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായതേത്ര.
കഴിഞ്ഞ വർഷം പൊന്ന്യം പാലം ചൂളയിലും ബോംബ് നിർമാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്. അടുത്ത കാലത്തായി നടന്ന രണ്ട് സംഭവങ്ങളും കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
പൊതുെവ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കതിരൂർ മേഖലയിലുണ്ടായ പുതിയ സംഭവം നാട്ടുകാരിൽ ഭീതി വിതച്ചിരിക്കുകയാണ്. ബോംബ് നിർമാണത്തിെൻറ വിളനിലമായി കതിരൂർ പ്രദേശം മാറുകയാണോ എന്നാണ് നാട്ടുകാർക്കിടയിലുള്ള ആശങ്ക. സ്ഫോടനത്തിൽ യുവാവിെൻറ കൈപ്പത്തികൾ ചിതറിത്തെറിച്ച നാലാംമൈലിനടുത്ത ലക്ഷം വീട് കോളനി പരിസരത്ത് സായുധ പൊലീസും ഫോറൻസിക് വിദഗ്ധരും വ്യാഴാഴ്ച വ്യാപക തിരച്ചിൽ നടത്തി.
ചിതറിയ കൈപ്പത്തിയിൽനിന്ന് തെറിച്ചുവീണ ഒരു വിരലും മാംസക്കഷണവും പൊലീസ് കണ്ടെത്തി. അറ്റുവീണ വിരൽ ഉറുമ്പരിക്കുന്ന നിലയിലായിരുന്നു.
ഫോറൻസിക് ഉദ്യോഗസ്ഥർ ഇത് വിശദമായി പരിശോധിച്ചു. വിരൽ നിജേഷിേൻറതാണെന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. ബോംബ് സ്ക്വാഡ് എസ്.ഐ ടി.വി. ശശിധരെൻറ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, തലശ്ശേരി അസി.പൊലീസ് കമീഷണർ വി. സുരേഷ് എന്നിവരും വ്യാഴാഴ്ച രാവിലെ സ്ഫോടന സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.