ര​ൺ​ദീ​പ്

ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി

ത​ല​ശ്ശേ​രി: ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്റെ വീ​ട്ടി​ല്‍നി​ന്ന് ആ​യു​ധ​ങ്ങ​ള്‍ പി​ടി​കൂ​ടി. ഇ​ല്ല​ത്ത് താ​ഴെ മ​ണോ​ളി​ക്കാ​വി​ന് സ​മീ​പം മു​രി​ക്കോ​ളി വീ​ട്ടി​ല്‍ ര​ണ്‍ദീ​പി​ന്റെ വീ​ട്ടി​ല്‍നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ര​ൺ​ദീ​പി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ക​മാ​ലി​യി​ലെ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ര​ൺ​ദീ​പ് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ല​ശ്ശേ​രി ഇ​ല്ല​ത്ത് താ​ഴെ മ​ണോ​ളി​ക്കാ​വി​ന് സ​മീ​പ​ത്തെ ര​ൺ​ദീ​പി​ന്റെ മു​രി​ക്കോ​ളി വീ​ട്ടി​ല്‍നി​ന്നും പൊ​ലീ​സ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

ര​ണ്ട് വ​ടി​വാ​ളും എ​സ് ക​ത്തി​യും വീ​ടി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ കു​ളി​മു​റി​യു​ടെ ഭാ​ഗ​ത്ത് സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ൺ​ദീ​പി​നെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ൺ​ദീ​പി​ന്റെ പ​ങ്കി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ആ​ലു​വ -ത​ല​ശ്ശേ​രി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​റ്റ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ര​ൺ​ദീ​പ്. അ​തേ​സ​മ​യം വീ​ട്ടി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Weapons seized from BJP worker's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.