കാസർകോട്: സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാൻ കോഴിക്കോട് ജില്ലയുടെ നിർദേശം കൊടുത്തതുകാരണം കാസർകോടിനെ പരിഗണിക്കാനാവിെല്ലന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിെൻറ വിശദീകരണം ഉദ്യോഗസ്ഥെൻറ അബദ്ധജഡിലമായ പ്രസ്താവന മാത്രമാണെന്ന് എയിംസ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ആരോഗ്യരംഗത്ത് സംസ്ഥാനത്തുതന്നെ മുന്നിട്ടുനിൽക്കുന്ന കോഴിക്കോടിനുവേണ്ടി കാസർകോടിനെ പരിഗണിക്കാൻ കഴിയാത്തതെന്തുകൊണ്ടാണെന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണം. ഇല്ലെങ്കിൽ പ്രക്ഷോഭത്തിെൻറ പാത സ്വീകരിക്കാൻ നിർബന്ധിതമാകും.
എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ െസപ്റ്റംബർ 15ന് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ 'എയിംസിനൊരു ൈകയ്യൊപ്പ്' ബൂത്തുകൾ തുറക്കും.ആദ്യഘട്ടം രണ്ടു ലക്ഷം ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നൽകും. ജില്ലയുടെ ദയനീയമായ ആരോഗ്യ മേഖലയും എൻഡോസൾഫാൻ ദുരിതംവിതച്ച മനുഷ്യരുടെ നിസ്സഹായാവസ്ഥയും പരിഗണിച്ച് എയിംസ് ജില്ലയിൽ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള നിർദേശം കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കണം.
കേന്ദ്രം അതംഗീകരിച്ച് നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആർജവം കാണിക്കണം. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ സൂചിക കണക്കിലെടുത്താൽ പിന്നാക്കം നിൽക്കുന്ന വയനാടിനും പിറകിലാണിന്ന് കാസർകോട്.
എയിംസ് സ്ഥാപിക്കാനാവശ്യമായ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജില്ലയിലുള്ളതുപോലെ സംസ്ഥാനത്ത് വേറെവിടെയും ലഭിക്കാൻ സാധ്യതയില്ല. ഇനിയൊരു ജീവനും ചികിത്സ ലഭിക്കാതെ പൊലിഞ്ഞുപോകാൻ ഇടവരരുതെന്നും ഭാരവാഹികൾ പറഞ്ഞു. പ്രഫ. വി.ഗോപിനാഥൻ, സുലേഖ മാഹിൻ, ഹംസ പാലക്കി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.