ടാ​റ്റ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം പുറത്തേക്ക്​

ച​ട്ട​ഞ്ചാ​ൽ: തെ​ക്കി​ൽ ടാ​റ്റ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി​യൊ​ലി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​റും ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം കു​ന്നി​ലും ആ​വ​ശ്യ​പ്പെ​ട്ടു.

കു​ന്നി​ൽ മു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യു​ടെ മാ​ലി​ന്യം മാ​സ​ങ്ങ​ളാ​യി പു​റ​ന്ത​ള്ളു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന്​ നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

നി​ര​വ​ധി വീ​ടു​ക​ളി​ലെ കി​ണ​ർ​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ദു​ര​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ദു​മ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ രാ​ജ​ൻ പെ​രി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, ചെ​മ്മ​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ കൃ​ഷ്ണ​ൻ ച​ട്ട​ഞ്ചാ​ൽ, ഖാ​ദ​ർ മ​ല്ലം, ഹ​മീ​ദ് തെ​ക്കി​ൽ, മു​ഹ​മ്മ​ദ് ശാ​ഫി തെ​ക്കി​ൽ, ഷ​റ​ഫു മൂ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - septic tank leakage in tata hospital kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.