താഹിറ ബാനു കറന്തക്കാട്​ ​െപാലീസുകാർക്ക്​ ചായ നൽകുന്നു

പൊലീസുകാർക്ക്​ ചായയുമായി വീണ്ടും താഹിറ ബാനു

കാസർകോട്​: ഞാൻ ചെയ്യുന്നത്​ വലിയ കാര്യമാണെന്ന്​ നിങ്ങൾക്ക്​ തോന്നാം. എന്നാൽ എനിക്ക്​ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കാര്യമാണെന്നേ കരുതുന്നുള്ളൂ. ഒന്നാം തരംഗത്തിൽ കോവിഡിനെ നിയന്ത്രിക്കാൻ ഭക്ഷണവും വെള്ളവും ഇല്ലാതെ പൊരുതിയ പൊലീസുകാർക്ക്​ ചായ നൽകിയപ്പോൾ ഉണ്ടായ അത്രയും സംതൃപ്​തി ഇപ്പോഴുണ്ടെന്ന്​ തോന്നുന്നില്ല. താഹിറ ബാനു പറഞ്ഞു. കഴിഞ്ഞ ലോക്​ഡൗൺ മുതൽ നഗരത്തിലും പരിസരത്തും കോവിഡിനോട്​​ പൊരിവെയിലിൽ പൊരുതിയ പൊലീസുകാർക്ക്​ ആശ്വാസത്തി​െൻറ ചായ എത്തിച്ച അണങ്കൂരിലെ വീട്ടമ്മയായ താഹിറ ബാനു ഇൗ കോവിഡിലും അതു തുടരുകയാണ്​.

അന്ന്​ ഏതാണ്ട്​ ഇരുപതോളം കേന്ദ്രങ്ങളിൽ നാലുവീതം പൊലീസുകാർക്ക്​ ചായ എത്തിക്കുമായിരുന്നു. നൂറോളം പൊലീസുകാർക്കാണ്​ ആശ്വാസം ലഭിച്ചത്​. കൂടെ ലഘുഭക്ഷണവും ഉണ്ടായിരുന്നു. അണങ്കൂർ, പുതിയ ബസ്​സ്​റ്റാൻഡ്​​, വിദ്യാനഗർ, പഴയ ബ​സ്​സ്​റ്റാൻഡ്​​, മാർക്കറ്റ്​, നെല്ലിക്കുന്ന്​, ഗീത ജങ്​ഷൻ, ബാങ്ക്​ റോഡ്​, തായലങ്ങാടി, മധൂർ ​ജങ്​ഷൻ, ചെമ്മനാട്​, ചന്ദ്രഗിരി എന്നിവിടങ്ങൾ ഉൾ െപ്പടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ്​ ​ചായ വിതരണം നടത്തിയിരുന്നത്​. നാലുമാസത്തോളം അത്​ തുടർന്നു. വീണ്ടും അടച്ചിടൽ ആരംഭിച്ചപ്പോൾ താഹിറയുടെ കാരുണ്യ ഹസ്​തം വീണ്ടും കോവിഡിനെതിരെ തെരുവിൽ പോരാടുന്ന പൊലീസുകാർക്കായി നീണ്ടു.

'അന്ന്​ ചെയ്​തതാണ്​ ഏറെ ഉപകാരപ്പെട്ടത്​. അന്ന്​ പലഹാരവും നൽകിയിരുന്നു. ഇന്ന്​ എ​െൻറ മാനസികാവസ്​ഥയാകെ മാറി. കഴിഞ്ഞ ഡിസംബറിൽ എ​െൻറ 11 വയസ്സുള്ള മകൻ ഷോക്കേറ്റ്​ മരിച്ചിരുന്നു. അതിൽ പിന്നെ വീട്​ മരണവീട്​ പോലെയായി. ഒരു മകൾ മാത്രമാണ്​ ഉള്ളത്​. അവൾ പ്ലസ്​ ടുവിന്​ പഠിക്കുന്നു. ഇപ്പോൾ ജീവിക്കുന്നത്​ മകൾക്കുവേണ്ടിയാണ്​. താഹിറ ബാനു പറഞ്ഞു. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചപ്പോൾ ഭർത്താവ്​ ഉപേക്ഷിച്ചുപോയതാണെന്ന്​ അവർ പറഞ്ഞു.

കഴിഞ്ഞ കോവിഡ്​ കാലത്ത്​ പൊലീസിനു ഭക്ഷണം പോലും ലഭിക്കാത്ത സ്​ഥിതിയുണ്ടായിരുന്നു. ആ സമയത്ത്​​ താഹിറ ബാനുവി​െൻറ ചായ എത്തുന്നതും ​േനാക്കിയിരിപ്പായിരുന്നു. അത്​ ഏറെ ആശ്വാസമായിരുന്നു. അന്ന്​ പലഹാരവും കൂടിയുണ്ടായിരുന്നു. എല്ലാം അടച്ചിട്ട നാളായിരുന്നു അത്​. ഇന്ന്​ കുറച്ച്​ ഹോട്ടലുകൾ തുറന്നിട്ടിട്ടുണ്ട്​. എന്നാൽ, താഹിറയുടെ സഹായം ഇപ്പോഴും ആശ്വാസമായിരുന്നു. ടൗൺ എസ്​.​െഎ കെ.വി. രാജീവൻ പറഞ്ഞു. ഹോം നഴ്​സ്​ വഴി ലഭിക്കുന്ന വരുമാനത്തിൽനിന്ന്​ ഒരു ഭാഗമെടുത്താണ്​ സാമൂഹിക സേവനം ചെയ്യുന്നത്​. സ്വന്തമായി സ്​ഥലവും വീടുമില്ല. അണങ്കൂരിലെ വാടക വീട്ടിലാണ്​ താമസം.

Tags:    
News Summary - Thahira Banu again with tea for the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.