ചെറുവത്തൂർ: പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ തണ്ണീർത്തടത്തിൽ നൂറ് നാടൻ നെല്ലിനങ്ങളുടെ കഫറ്റീരിയ ഒരുങ്ങി. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാടൻ നെല്ലിനങ്ങൾ പരിചയപ്പെടുത്തുകയുമാ കഫെറ്റീരിയയുടെ ലക്ഷ്യം.
ഈ മാസം മൂന്നാം വാരം നടക്കുന്ന ഫാം കാർണിവലിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ തുറന്നു നൽകും. തണ്ണീർത്തടങ്ങളിലെ പശിമരാശി മണ്ണിന് വെള്ളം പിടിച്ചു വെക്കാനുള്ള കഴിവ് മറ്റുള്ള ഇടങ്ങളിലേതിനേക്കാൾ കൂടുതലാണ്. അതിനാൽ എക്കാലത്തും ഇവിടെ കൃഷി ചെയ്യാൻ കഴിയും.
മഴക്കാലത്തു പെയ്തിറങ്ങുന്ന മഴവെള്ളം പിടിച്ചു വെക്കലും വേനലിൽ അടുത്തുള്ള പ്രദേശങ്ങളിലെ എല്ലാ വിളകൾക്കും കിണറുകൾക്കും വെള്ളം പ്രദാനം ചെയ്യലുമാണ് ഇവിടുത്തെ തണ്ണീർത്തടങ്ങൾ ചെയ്യുന്നത്. തണ്ണീർത്തടങ്ങൾ നികത്തരുതെന്ന സന്ദേശം നൽകുക കൂടിയാണ് കഫറ്റീരിയയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.