കാഞ്ഞങ്ങാട്: ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നവംബർ 19 മുതൽ ജില്ല ആശുപത്രിക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാൻ കർമസമിതി തീരുമാനിച്ചു.
കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ചെയർപേഴ്സൻ സിസ്റ്റർ ജയ മംഗലത്ത് എന്നിവർ നിരാഹാരം കിടക്കും. ഒക്ടോബർ 19ന് ആരംഭിച്ച സമരത്തോട് അധികാരികൾ കണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചാണ് രാപ്പകൽ സമരവുമായി മുന്നോട്ടു പോകുന്നത്. സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കാൻ മറ്റു വഴികളില്ലെന്ന് യോഗം വിലയിരുത്തി. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി എല്ലാം രോഗികൾക്കും ചികിത്സ കൊടുക്കണമെന്ന് ഐകകണ്ഠ്യേനെ പ്രമേയം പാസാക്കിയെങ്കിലും ബന്ധപ്പെട്ടവർ തീരുമാനമെടുക്കാത്തതിൽ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ച് പാവപ്പെട്ട രോഗികളുടെ നിസ്സഹായാവസ്ഥക്ക് പരിഹാരം കാണണമെന്ന് കർമസമിതി സർക്കാറിനോടാവശ്യപ്പെട്ടു. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു.
കുഞ്ഞിക്കണ്ണൻ കക്കാണത്ത്, പി.വി.രാജേന്ദ്രകുമാർ, കെ.വി. ലക്ഷ്മണൻ, സിജോ അമ്പാട്ട്, കെ.പി. രാമചന്ദ്രൻ, എം.പി. സുബൈർ, മുനീസ അമ്പലത്തറ, എൻ.വി. പ്രശാന്ത്, ആേൻറാ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പവിത്രൻ തോയമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.