ഭക്ഷ്യവിഷബാധയേറ്റ് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ കഴിയുന്നവർ

ചോയ്യങ്കോട്ട് ഗൃഹപ്രവേശത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ

നീലേശ്വരം: ഗൃഹപ്രവേശ ചടങ്ങിനിടയിൽ ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചോയ്യങ്കോടാണ് സംഭവം. ചോയ്യങ്കോടിനടുത്ത് വീട്ടിൽ ഞായറാഴ്ച നടന്ന ഗൃഹപ്രവേശത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഛർദിയും തലചുറ്റലും വന്നതോടെയാണ് ആളുകൾ വിവരമറിയുന്നത്.

കുടിവെള്ളവും ബിരിയാണിയും കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അവശതകൾ ബാധിച്ചവരെല്ലാം ചോയ്യങ്കോട്ടും പരിസരത്തും താമസിക്കുന്നവരാണ്. കെ. ലക്ഷ്മി, പി. കാർത്യായനി, മിനി, വിനായകൻ, ശൈലജ, നിർമല, സുജിത, വിജയൻ, ശോഭന എന്നിവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച നടന്ന ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് ശാരീരിക വിഷമതകൾ അനുഭവപ്പെട്ടത്.

ബിരിയാണി അരി, കോഴി, കുടിവെള്ളം എന്നിവയിൽ ഏതെങ്കിലുമുള്ള ഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതുന്നത്‌. പഞ്ചായത്ത് ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു.

ചെറുവത്തൂരിലെ കിണറുകളിൽ ഷിഗെല്ല സാന്നിധ്യം

ചെറുവത്തൂർ: ചെറുവത്തൂരിലെ കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനക്കയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ല സാന്നിധ്യവും 12 സാമ്പിളുകളില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം നാലാം തീയതിയാണ് വെള്ളത്തിന്‍റെ സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ആകെ 30 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പന ശാലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

Tags:    
News Summary - Food poisoning for participants in Choiyankotte home entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.