representative image

അനധികൃത ക്വാറി നടത്തുന്നവരിൽ സർക്കാർ സ്​കൂൾ അധ്യാപകരും



നീ​ലേ​ശ്വ​രം: ജി​ല്ല​യി​ലെ വി​വി​ധ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. കാ​സ​ര്‍കോ​ട് വി​ജി​ല​ന്‍സ് ഡി​വൈ.​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​മ്പ​തു ലോ​റി​ക​ളും ഒ​രു മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു. ചീ​മേ​നി​യി​ലെ ചെ​ങ്ക​ല്‍ക്വാ​റി​യി​ല്‍ ര​ണ്ട് സ​ര്‍ക്കാ​ര്‍ സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​വ​ര്‍ക്കെ​തി​രെ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കു​മെ​ന്ന്​ ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.

അ​റു​പ​തോ​ളം ക്വാ​റി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭൂ​രി​ഭാ​ഗ​വും അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​യാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ജി​യോ​ള​ജി വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചു. അ​ന​ധി​കൃ​ത ക്വാ​റി​ക​ളി​ല്‍നി​ന്ന്​ അ​ര​ക്കോ​ടി​യോ​ളം രൂ​പ നി​കു​തി​യ​ട​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ക്ക് നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് വി​ജി​ല​ന്‍സ് ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.

മ​ടി​ക്കൈ, പ​ര​പ്പ, ചീ​മേ​നി, ക​രി​ന്ത​ളം, നീ​ലേ​ശ്വ​രം, ബ​ദി​യ​ടു​ക്ക, മ​ഞ്ചേ​ശ്വ​രം, കു​മ്പ​ഡാ​ജെ, കാ​ഞ്ഞ​ങ്ങാ​ട്, പു​ല്ലൂ​ര്‍-​പെ​രി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​റ് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ര്‍ക്കാ​റി​ന് അ​ട​ക്കേ​ണ്ട നി​കു​തി വെ​ട്ടി​ച്ചാ​ണ് ക്വാ​റി​കളുടെ പ്ര​വ​ർത്തനം. ഒ​രു ക്യു​ബി​ക് മീ​റ്റ​റി​ന് 60 രൂ​പ സ​ര്‍ക്കാ​റി​ന് നി​കു​തി അ​ട​ച്ചു​വേ​ണം ഖ​ന​നം ന​ട​ത്താ​ന്‍. എ​ന്നാ​ല്‍, ഈ ​നി​കു​തി അ​ട​ക്കാ​തെ​യാ​ണ് മി​ക്ക ചെ​ങ്ക​ല്‍ക്വാ​റി​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഏ​താ​ണ്ട് 50,000 ക്യു​ബി​ക് മീ​റ്റ​റി​ല്‍ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്‍ ഖ​ന​നം ന​ട​ത്തി​യ​താ​യാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കാ​സ​ര്‍കോ​ടു​നി​ന്നും ഡി​വൈ.​എ​സ്.​പി​ക്കു പു​റ​മെ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ സി​ബി തോ​മ​സ്, സി. ​മ​നോ​ജ്, ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍സി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.


Tags:    
News Summary - Government school teachers are among those who carry out illegal quarrying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.