നീലേശ്വരം: ദേശീയപാത നിടുങ്കണ്ടയിൽനിന്ന് നീലേശ്വരം നഗരവുമായി ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലത്തിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചു. രണ്ടു വർഷത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കും. കിഫ്ബി അനുവദിച്ച 28 കോടി രൂപയുടെ സാമ്പത്തികാനുമതി ഇതിനകം ലഭിച്ചു.
ദേശീയപാത ചുറ്റാതെ നീലേശ്വരം നഗരത്തിൻ എളുപ്പം എത്തിച്ചേരും എന്നതാണ് ഇതിന്റെ പ്രത്യേകത. എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രമഫലമായാണ് നൂറ്റാണ്ടുകളോളം കാത്തിരുന്ന പാലം എന്ന സ്വപ്നം യാഥാർഥ്യമായത്. പുതിയ നഗരസഭ ഓഫിസിന് മുന്നിലാണ് പാലം അവസാനിക്കുന്നത്.
പുഴയുടെ ഇരുഭാഗങ്ങളിലുള്ള സ്ഥലം നഗരസഭ സൗജന്യമായി നൽകിയതിനാൽ അപ്രോച്ച് റോഡിന്റെ നിർമാണം തടസ്സമില്ലാതെ നടക്കും.24.85, 26/55 മീറ്റർ എന്നിങ്ങനെ നീളമുള്ള ഓരോ സ്പാനും 12.5 മീറ്റർ നീളമുള്ള ആറ് സ്പാനും ഉൾപ്പെടെ ഒമ്പത് സ്പാപാനുകൾ ഉൾക്കൊള്ളുന്നതാണ് പാലം. 180.85 മീറ്റർ നീളമുള്ള പാലം 11 മീറ്റർ വീതിയിൽ ഇരുഭാഗങ്ങളിലും നടപ്പാതയോടുകൂടിയാണ് നിർമിക്കുക. രാജാറോഡ് ഭാഗത്തേക്ക് 192 മീറ്ററും ദേശീയപാത ഭാഗത്തേക്ക് 292 മീറ്റർ അനുബന്ധ റോഡും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.