യോ​ഗ പ്ര​കൃ​തി ചി​കി​ത്സ കേ​ന്ദ്രത്തിന്റെ ശിലാഫ​ല​കം കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ

ക​രി​ന്ത​ളം യോ​ഗ പ്ര​കൃ​തി ചി​കി​ത്സ ഗ​വേ​ഷ​ണ കേ​ന്ദ്രം; ത​റ​ക്ക​ല്ലി​ട്ട് അ​ഞ്ചു​വ​ർ​ഷം, എ​ന്തൊ​രു യോ​ഗം​!

നീ​ലേ​ശ്വ​രം: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ പ​ദ്ധ​തി​യും ജി​ല്ല​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യും ന​ൽ​കി​യ ക​രി​ന്ത​ളം യോ​ഗ പ്ര​കൃ​തി ചി​കി​ത്സ ഗ​വേ​ഷ​ണ കേ​ന്ദ്രം ത​റ​ക്ക​ല്ലി​ൽ മാ​ത്ര​മൊ​തു​ങ്ങി. ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യി​ട്ട് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കെ​ട്ടി​ടം മാ​ത്രം ഉ​യ​ർ​ന്നി​ല്ല.  കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ൽ കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ തോ​ളേ​നി​യി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ കേ​ന്ദ്ര പ​ദ്ധ​തി​യാ​ണ് ച​ട​ങ്ങി​ൽ മാ​ത്രം ഒ​തു​ങ്ങി​യ​ത്. ക​രി​ന്ത​ളം വി​ല്ലേ​ജി​ൽ റി​സ​ർ​വേ ന​മ്പ​ർ 89/1ൽ​പെ​ട്ട തോ​ളേ​നി​യി​ലെ 15 ഏ​ക്ക​ർ 100 രൂ​പ പാ​ട്ട നി​ര​ക്കി​ൽ 30 വ​ർ​ഷ​ത്തേ​ക്കാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത​ത്. 80 കോ​ടി ചെ​ല​വി​ട്ട് 100 കി​ട​ക്ക​ക​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി സ​മു​ച്ച​യം മൂ​ന്നു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. സാ​ധാ​ര​ണ യോ​ഗ- നാ​ച്ചു​റോ​പ്പ​തി ചി​കി​ത്സ​ക്ക് 2000ത്തി​ല​ധി​കം രൂ​പ ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കേ​ണ്ടി​ട​ത്ത് ആ​യു​ഷി​ന്റെ ഗ​വേ​ഷ​ണ​കേ​ന്ദ്ര​വും ആ​ശു​പ​ത്രി​യും ഒ​രു​ക്കി​യാ​ൽ 500 രൂ​പ ചെ​ല​വി​ട്ടാ​ൽ മ​തി​യാ​കും.

മാ​ത്ര​മ​ല്ല, മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക് ചി​കി​ത്സ സൗ​ജ​ന്യ​വു​മാ​ണ്. ആ​ദ്യ എ​ൻ.​ഡി.​എ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് 2019 ഫെ​ബ്ര​വ​രി മൂ​ന്നി​ന് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി​യാ​യ ശ്രീ​പ​ദ് നാ​യി​ക്കാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രു​ന്ന കെ.​കെ. ശൈ​ല​ജ​യാ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. ര​ണ്ടാ​മ​ത് എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​ൽ ആ​യു​ഷ് വ​കു​പ്പി​ന്റെ ചു​മ​ത​ല ശ്രീ​പ​ദ് നാ​യി​ക്കി​ന് ത​ന്നെ ല​ഭി​ച്ചി​ട്ടും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ന്റെ ത​ന്നെ ആ​രോ​ഗ്യ​രം​ഗ​ത്തെ ഒ​രു മ​ഹ​ദ് സം​രം​ഭ​മാ​കേ​ണ്ട ഈ ​ചി​കി​ത്സ ഗ​വേ​ഷ​ണ​കേ​ന്ദ്രം ഇ​ന്നും ജി​ല്ല​യു​ടെ ഒ​രു സ്വ​പ്ന​പ​ദ്ധ​തി​യാ​യി നി​ൽ​ക്കു​ക​യാ​ണ്.

Tags:    
News Summary - Karinthalam Yoga naturopathy research center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.