ശാസ്താംകോട്ട: ജലജീവൻ മിഷൻ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർക്കായി സ്പെഷൽ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എസ്. അനില അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി യു. സേതുകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെ. സൂര്യ, എസ്. പ്രഭാകുമാരി, രശ്മി രഞ്ജിത് എന്നിവർ സംസാരിച്ചു. ഹജ്ജ് ഉംറ: സിയാറത്ത് പഠന ക്ലാസ് ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ ഹജ്ജ്-ഉംറ-സിയാറത്ത് പഠന ക്ലാസ് നടത്തും. ഇ.എം. ഷാജിറുദ്ദിൻ ദാഈ ക്ലാസ് നയിക്കും. ഫോൺ: 9447185185. അപേക്ഷ നൽകണം ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻെറ ഭാഗമായി വാട്ടർ കണക്ഷൻ ലഭിക്കാത്തവർ മൂന്ന് ദിവസത്തിനകം കേരള വാട്ടർ അതോറിറ്റി ശാസ്താംകോട്ട ഓഫിസുമായി ബന്ധപ്പെടണമെന്ന് അസി.എൻജിനീയർ അറിയിച്ചു. ഫോൺ: 8086398969, 8547638551.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.