കൊല്ലം: ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവും ജില്ല ആശുപത്രിയിലെ നഴ്സിങ് ഓഫിസറുമായ സൂസൻ ചാക്കോയെ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല സമിതി ആദരിച്ചു. നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്‍റ് കെ.കെ. ആരിഫ അധ്യക്ഷത വഹിച്ചു. ജോയ് കോശി, ജില്ല സമിതി അംഗങ്ങളായ ഹലീമാബീവി, ഷാജിമു, നവജീവൻ റെസിഡന്‍റ് മാനേജർ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കണം -രാജേന്ദ്രപ്രസാദ് കൊല്ലം: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകൾ അടിയന്തരമായി ടാറിങ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ചെമ്മാൻമുക്ക്-കണ്ണനല്ലൂർ റോഡും, കൊല്ലം ബീച്ച് റോഡ് തുടങ്ങി നഗരത്തിലെ ഒട്ടുമിക്ക റോഡുകളും മാസങ്ങളായിട്ടും ഗതാഗത യോഗ്യമാക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്രകൾ അപകടകരവുമായി. പി.ഡബ്ല്യു.ഡിയും കോർപറേഷനും ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.