പുനലൂർ: ഡോ.അംബേദ്കർ മിഷൻ, എസ്.കെ. രാഘവൻ പഠനകേന്ദ്രം, റിപ്പബ്ലിക്കൻ സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷവും ബുദ്ധ പൂർണിമ മഹോത്സവവും നടത്തി. പിറവന്തൂർ തച്ചക്കുളത്ത് നടന്ന പരിപാടി സിദ്ധനർ സർവിസ് സംസ്ഥാന രജിസ്ട്രാർ പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. സി.കെ. അനിൽകുമാർ ക്ലാസെടുത്തു. പി. തങ്കച്ചൻ, കെ. അംബിക, ബി. സന്ധ്യ, അനികുട്ടൻ, സി.കെ. മനു എന്നിവർ സംസാരിച്ചു. ബുദ്ധപൂർണിമ സാംസ്കാരിക സമ്മേളനവും സമ്മാന വിതരണവും പഞ്ചായത്തംഗം ആർ. സോമരാജൻ ഉദ്ഘാടനം ചെയ്തു. അംബ്ദേക്കർ മിഷൻ സംസ്ഥാന ചെയർമാൻ അഡ്വ. പിറവന്തൂർ ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി. തങ്കച്ചൻ, കെ. അംബിക, അർജു, ഗൗരി, മിഥുൻ മാധവ്, ദേവു എന്നിവർ സംസാരിച്ചു. സ്കൂൾ വാഹന പരിശോധന ഇന്ന് പുനലൂർ: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുനലൂര്‍ ജോയിന്‍റ് ആര്‍.ടി ഓഫിസ് സ്‌കൂള്‍ വാഹനങ്ങളുടെ ക്ഷമത പരിശോധനയും വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസും നടത്തും. ബുധനാഴ്ച രാവിലെ പത്തിന് അടുക്കളമൂലയിലെ മൈതാനത്താണ് വാഹന പരിശോധന. ശനിയാഴ്ച രാവിലെ പത്തുമുതല്‍ അഞ്ചല്‍ ശബരിഗിരി സ്‌കൂളില്‍ ബോധവത്കരണ ക്ലാസും നടക്കുമെന്ന് ജോയിന്‍റ് ആര്‍.ടി.ഒ എം. ഷെറീഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.