കുളത്തൂപ്പുഴ: പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കേന്ദ്ര സര്‍ക്കാറില്‍നിന്ന് ആനുകൂല്യം കൈപ്പറ്റുന്നവര്‍ തങ്ങളുടെ ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന കൃഷി വകുപ്പിന്‍റെ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്ന് കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ വലയുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തുടര്‍ന്നുള്ള ആനുകൂല്യം ലഭിക്കണമെങ്കില്‍ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന കര്‍ശനനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന കൃഷി വകുപ്പ് ഇതിനുള്ള സംവിധാനം വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, സംസ്ഥാനമൊട്ടാകെയുള്ള പ്രദേശത്തുനിന്നു കര്‍ഷകര്‍ വെബ് സൈറ്റിലേക്ക് ഒന്നിച്ച് എത്തിയതോടെ സൈറ്റിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഏറെ സമയം ശ്രമിച്ചെങ്കില്‍ മാത്രമേ കൃഷിവകുപ്പിന്‍റെ സൈറ്റില്‍ നല്‍കുന്ന വിവരങ്ങള്‍ റവന്യൂ വകുപ്പിന്‍റെ ഓണ്‍ലൈന്‍ രേഖകളുമായി പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ പരിശോധിച്ച് ശരിയെന്നു കാണുന്ന വിവരങ്ങളേ കൃഷി വകുപ്പിന്‍ സൈറ്റിലേക്ക് പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയുകയുമുള്ളൂ. കിഴക്കന്‍ മേഖലയില്‍ റീസർവേ കഴിയാത്ത സ്ഥലങ്ങളുടെ കൃത്യമായ വിവരങ്ങള്‍ റവന്യൂ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ ഇത്തരം പ്രദേശത്തുള്ളവര്‍ക്ക് തങ്ങളുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കൃഷി വകുപ്പിന്‍റെ സൈറ്റിലേക്ക് നല്‍കാന്‍ കഴിയുന്നില്ല. ഇതു സംബന്ധിച്ച സംസ്ഥാന കൃഷി വകുപ്പിന്‍റെ തിരുവനന്തപുരം ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ നിലവില്‍ റീസർവേ പൂര്‍ത്തിയായിട്ടുള്ളതും ഓണ്‍ലൈനായി കരം അടച്ചിട്ടുള്ളതുമായ കൃഷി ഭൂമിയുടെ വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ വെബ് സൈറ്റിലേക്ക് നല്‍കാന്‍ കഴിയുകയുള്ളൂവെന്നും മറ്റുള്ള നിര്‍ദേശങ്ങള്‍ ഒന്നും ഇപ്പോഴില്ലെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ റീ സർവേ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കിഴക്കന്‍ മേഖലയിലെ വില്ലേജ് പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതൊന്നുമറിയാതെ കിഴക്കന്‍ മേഖലയിലെ പൊതുജനം കൃഷിഭൂമി വിവരങ്ങള്‍ നല്‍കാനായി ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ കയറിയിറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.