റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധക്കൂട്ടായ്മ

(ചിത്രം) കൊല്ലം: കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരൻമാർക്കുള്ള ട്രെയിൻ യാത്രാക്കൂലി ഇളവ് പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച്‌ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധക്കൂട്ടായ്‌മ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. മധുസൂദനൻ, വനിത ഫോറം പ്രസിഡന്‍റ് എ. നസീം ബീവി, ജില്ല സെക്രട്ടറി വാര്യത്ത് മോഹൻ കുമാർ, കെ.സി. വരദരാജൻ പിള്ള, എം. സുജയ്, കെ. ചന്ദ്രശേഖരൻ പിള്ള, കെ. രാജേന്ദ്രൻ, ജി. ബാലചന്ദ്രൻ പിള്ള, ബി. സതീശൻ, ജി. സുന്ദരേശൻ, ഡി. അശോകൻ, കെ.ആർ. നാരായണപിള്ള എന്നിവർ സംസാരിച്ചു. കൗൺസിലറെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന്​ കൊല്ലം: ആലപ്പുഴയിൽ നടന്ന പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിൽ ഒരു കുട്ടി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊല്ലം കോർപറേഷൻ കൗൺസിലർ കൃഷ്‌ണേന്ദുവിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയ സാമൂഹികവിരുദ്ധർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമീഷണർക്കും, കൊല്ലം സൈബർ ക്രൈം ബ്യൂറോക്കും നൽകിയ പരാതികളിൽ നടപടി ഉണ്ടാകണമെന്ന് ജില്ല സെക്രട്ടറി നുജുമുദ്ദീൻ അഞ്ചുമുക്ക് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.