ബിബിൻ അജയന് സ്വീകരണം നൽകി

കുണ്ടറ: നിർണായക ഗോളടിച്ച് കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ബിബിൻ അജയന് ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറി സ്വീകരണം നൽകി. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ്​ പ്രസിഡന്‍റ്​ ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ സുരേഷ്ബാബുവും വനിതവേദി കൺവീനർ പ്രസന്നപിള്ളയും ബിബിന് മൊമന്‍റോ നൽകി ആദരിച്ചു. സെക്രട്ടറി ശിവൻ വേളിക്കാട്, യുവജനവേദി കൺവീനർ ബി. മോഹനചന്ദ്രൻപിള്ള, ടി. യേശുദാസൻ, വി. മോഹനൻ, വൈ. ഷാജി, പ്രേംകുമാർ, പ്രദീപ്, അഡ്വ. ആർ. രഘുനാഥൻനായർ, മോഹൻ തട്ടുവിള, സിന്ധുമോഹൻ, മഹേഷ് എന്നിവർ സംസാരിച്ചു. മഹാകവി പാലാ പുരസ്​കാരം സമർപ്പിച്ചു കുണ്ടറ: ചിന്താദീപത്തിന്‍റെ ഒമ്പതാമത് മഹാകവി പാലാ പുരസ്​കാരം സമർപ്പിച്ചു. പുരസ്​കാര ജേതാവ് ജലജ പ്രസാദിന് പത്രപ്രവർത്തകനും നോവലിസ്റ്റുമായ പ്രഭാകരൻ പുത്തൂരാണ് പുരസ്​കാരം സമർപ്പിച്ചത്. 25,000 രൂപയുടെ എണ്ണഛായാചിത്രവും മഹാകവി പാലായുടെ കൈയൊപ്പോടുകൂടിയ ഫലകവും മൊമന്‍റോയും അടങ്ങുന്നതാണ് പുരസ്​കാരം. 'റേഡിയോ സചിന്ത' ഇന്‍റർനെറ്റ് റേഡിയോയുടെ ഉദ്ഘാടനം കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള നിർവഹിച്ചു. ചലച്ചിത്രതാരം റോബിൻ തോമസിനെ ആദരിച്ചു. നീലേശ്വരം സദാശിവൻ, ആർട്ടിസ്റ്റ് ബൈജു പുനുക്കൊന്നൂർ, കിഷോർ മുളവന, പ്രിൻസ്​ കല്ലട, മാക്സ്​ പെരേര എന്നിവർ സംസാരിച്ചു. കവി മുഖത്തല ജി. അയ്യപ്പൻപിള്ള കലാമത്സര വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.