ആയൂർ തോട്ടത്തറ ഹാച്ചറിയിൽ കോഴിത്തീറ്റ ഫാക്ടറി ആരംഭിക്കും

ആയൂർ: ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ആയൂർ തോട്ടത്തറ ഹാച്ചറിയിൽ കോഴിത്തീറ്റ ഉൽപാദന ഫാക്ടറി ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ. ഒരു കോടി രൂപ ഇതിലേക്കായി നീക്കിവെക്കും. കോഴിത്തീറ്റ ഉൽപാദിപ്പിച്ച് ജില്ല പഞ്ചായത്തിന്‍റെ ലേബലിൽ വിപണിയിലെത്തിക്കും. ഫാമിലെ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ഹാച്ചറി കോംപ്ലക്സിൽ ആരംഭിച്ച വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്‍റ്​. നാടൻ കോഴിക്കുഞ്ഞുങ്ങൾ, മുട്ട, ജൈവവളം തുടങ്ങിയവ വിപണനകേന്ദ്രത്തിൽനിന്ന്​ ലഭ്യമാകും. വൈസ്​ പ്രസിഡന്‍റ്​ അഡ്വ. സുമലാൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, ജില്ല പഞ്ചായത്തംഗം അഡ്വ. എസ്​. ഷൈൻകുമാർ, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ അഡ്വ. അനിൽ എസ്​. കല്ലേലിഭാഗം, വസന്താ രമേശ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ലതിക വിദ്യാധരൻ, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വാളിയോട് ജേക്കബ്​, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ഹാച്ചറി സൂപ്രണ്ട് ഡോ. വി.പി. സുരേഷ്​കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഹേനയുടെ മരണം: അന്വേഷണം ഊര്‍ജിതപ്പെടുത്തണം -എം.പി കൊല്ലം: വെളിനല്ലൂര്‍ സ്വദേശി ഹേനയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന്​ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഹേനയുടെ വീട് എം.പി സന്ദര്‍ശിച്ചു. സ്ത്രീ സംരക്ഷണത്തിനും സ്ത്രീധനനിരോധനത്തിനുമുള്ള ശക്തമായ നിയമവ്യവസ്ഥകള്‍ ഉണ്ടെങ്കിലും അതു നടപ്പാക്കുന്നതിലെ വീഴ്ചയാണ് സ്ത്രീധന മരണങ്ങള്‍ക്ക്​ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.ആര്‍. സന്തോഷ്, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് രാജേന്ദ്രബാബു, മണ്ഡലം വൈസ് പ്രസിഡന്‍റ് സി. കമലാനന്ദന്‍ ആചാരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.