പ്രയാറിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

കൊല്ലം: മുന്‍ എം.എല്‍.എ, മില്‍മ ചെയര്‍മാന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്​, മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു. ജില്ലയിലെ കോണ്‍ഗ്രസിന് അദ്ദേഹത്തിന്‍റെ വിയോഗം തീരാനഷ്ടമാണെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് അനുസ്മരിച്ചു. മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണെന്ന് കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ കൊടിക്കുന്നില്‍ സുരേഷ് എം.പിയും പ്രസ്താവിച്ചു. അഴിമതിയുടെ കറപുരളാത്ത മാതൃകാ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നും പ്രവര്‍ത്തന മേഖലകളിലെല്ലാം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണം പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.