അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനത്തിന്​ തുടക്കം

കൊല്ലം: കടലിലെ കാഴ്ചകൾ നടന്നുകണ്ട്​ ആസ്വദിക്കാൻ അവസരമൊരുക്കുന്ന മിറാക്കിൾ എക്സ്​പോക്ക്​ ​കൊല്ലം ആശ്രാമം മൈതാനത്ത്​ തുടക്കം. നീൽ എന്‍റർടെയ്ൻമെന്‍റി‍ൻെറ നേതൃത്വത്തിൽ 'മിറാകോളോ ദി വിസ്പറിങ് സീ' എന്ന പേരിൽ സംഘടിപ്പിച്ച പോർട്ടബിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനമാണ്​ കടലി‍ൻെറയും കടൽജീവികളുടെയും വർണകാഴ്ചകളൊരുക്കിയിരിക്കുന്നത്​. ശനിയാഴ്ച തുടക്കമിട്ട പ്രദർശനം ജൂൺ 26 വരെ തുടരും. 18 രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ കടൽജീവികളും മത്സ്യങ്ങളും പ്രധാന ആകർഷണങ്ങളാണെന്ന് നീൽ എന്‍റർടെയ്​ൻമെന്‍റ്​ ഡയറക്ടർ അർച്ചന ഉണ്ണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തന ദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രദർശനം. മുതിർന്നവർക്ക് 100 രൂപയും 10 വയസ്സിൽ താഴെ കുട്ടികൾക്ക് 50 രൂപയുമാണ്​ നിരക്ക്​. സനദ്​ദാന പ്രഖ്യാപന സമ്മേളനം കൊല്ലം: ഖാദിസിയ്യ ബിരുദദാന പ്രഖ്യാപന സമ്മേളനം ഈമാസം എഴിന്​ മൂന്നാംകുറ്റിയിൽ നടക്കും. വൈകീട്ട് അഞ്ചിന്​ ചേരുന്ന സമ്മേളനത്തിന്​ ഫസൽ കോയമ്മ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും. പേരോട് അബ്​ദുൽ റഹുമാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്രഹജ്ജ് കമ്മിറ്റിയംഗവുമായ സി. മുഹമ്മദ് ഫൈസിക്ക് സ്വീകരണം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.