എ.ടി.എമ്മിലെ കാമറയിൽ പെയി​ന്‍റടിച്ചെന്ന്​ സ​ന്ദേശം; പാഞ്ഞെത്തി പൊലീസ്​

ഇരവിപുരം: ദേശീയപാതക്കരികിലുള്ള എ.ടി.എമ്മിന്‍റെ നിരീക്ഷണ കാമറ പെയിന്‍റടിച്ച്​ മറച്ചിരിക്കുന്നതായി സന്ദേശം ലഭിച്ചതോടെ പാഞ്ഞെത്തി പൊലീസ്​. കാമറകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പൊലീസ് അറിയിച്ചതനുസരിച്ച് ബാങ്ക് അധികൃതരും പരിശോധന നടത്തി. ശനിയാഴ്ച പുലർച്ച ഏഴോടെ കൊല്ലൂർവിള പള്ളിമുക്കിലായിരുന്നു സംഭവം. ജങ്​ഷനിലെ എ.ടി.എമ്മിലെ കാമറയിൽ പെയിന്‍റടിച്ചെന്നായിരുന്നു സന്ദേശം. കൺട്രോൾ റൂമിൽനിന്നുള്ള പൊലീസ് സംഘവും ഇരവിപുരം പൊലീസും സ്പെഷൽ ബ്രാഞ്ച് എസ്.ഐയും സ്ഥലത്തെത്തി. എ.ടി.എമ്മിലെ സെൻസറിന് പുറത്ത് വെള്ള നിറമാണ്​. ഇത് കണ്ട് തെറ്റിദ്ധരിച്ചാകാം സന്ദേശം അയച്ചതെന്നാണ് കരുതുന്നത്. ഒമ്പതോടെ ബാങ്ക് അധികൃതർ പരിശോധിച്ച്​ കാമറകൾ മറച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് പൊലീസ് മടങ്ങിയത്. .....must..... സുരേഷ് സിദ്ധാർഥക്ക്​ നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന അവാർഡ് (ചിത്രം) കൊട്ടിയം: 2022ലെ മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന പുരസ്കാരത്തിന് കൊല്ലം പള്ളിമൺ സിദ്ധാർഥ ഫൗണ്ടേഷൻ സെക്രട്ടറിയും പരിസ്ഥിതി സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് സിദ്ധാർഥ അർഹനായി. കോവിഡ് കാലയളവിൽ കുട്ടികളുടെ തുടർവിദ്യാഭാസത്തിനായി നൂതന പദ്ധതികൾ ആസൂത്രണം ചെയ്തു വിജയിപ്പിച്ചതിനാണ് ആദരം. പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂൾ അടക്കം മൂന്ന് സി.ബി.എസ്.ഇ വിദ്യാലയങ്ങളുടെയും ഒരു സർക്കാർ എയ്ഡഡ് വിദ്യാലയത്തിന്‍റെയും മാനേജരും എം.വി. ദേവൻ കലാഗ്രാമത്തിന്‍റെ ഫൗണ്ടറുമാണ് സുരേഷ്. കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന മികച്ച എൻ.ജി.ഒ ആയ സിദ്ധാർഥ ഫൗണ്ടേഷൻ, പരിസ്ഥിതി സംഘടനയായ ഹോം ഫോറസ്റ്റ് ഫൗണ്ടേഷൻ എന്നിവ അടക്കം 12 പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കലാകാരനുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.