പുനലൂർ: പ്ലാവിൽ കുടുങ്ങിയയാളെ പുനലൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നഗരസഭയിലെ പ്ലാച്ചേരി വാഴയിൽ വീട്ടിൽ സാബുവാണ് (52) കുടുങ്ങിയത്. ശനിയാഴ്ച രാവിലെ പ്ലാച്ചേരിയിൽ പ്ലാവിൽ ചക്കയിടാൻ കയറിയതാണ്. 50 അടിയോളം മുകളിൽ എത്തിയപ്പോൾ സാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അവശനാണെന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന നിർദേശിച്ചതനുസരിച്ച് നാട്ടുകാരിൽ ഒരാൾ മരത്തിൽ കയറി കുടുങ്ങിയയാളെ മരത്തോട് ചേർത്ത് പിടിച്ചുവെച്ചിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എ. ഉവൈസ്, എസ്.പി. അനീഷ്, എസ്. അബ്ദുൽ ഷമീർ എന്നിവർ മരത്തിൽ കയറി. റെസ്ക്യൂ നെറ്റിൽ കയറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ താഴെ എത്തിച്ചു. സേനയുടെ ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. നസീർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. സാബു, സേന അംഗങ്ങളായ വി. ജയപ്രകാശ്, സോബേഴ്‌സ്, പി. സുജേഷ്, സി. അരുൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ദി സിറ്റിസൺ കാമ്പയിൻ പുനലൂർ: കൊല്ലം സമ്പൂർണ ഭരണഘടന സാക്ഷരത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായ ദി സിറ്റിസൺ കാമ്പയിന് പുനലൂർ നഗരസഭയിൽ തുടക്കമായി. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ടി.ബി ജങ്ഷൻ മുതൽ രാജരോഹിണി ഹാൾ വരെ വിളംബരജാഥ നടത്തി. വിവിധ സ്കൂളുകളിലെ അഞ്ഞൂറോളം വിദ്യാർഥികളും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും നഗരസഭാ ജനപ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കൃഷ്ണൻകുട്ടി, നഗരസഭ സെക്രട്ടറി എ. നൗഷാദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.