ബ്ലോക്കുതലത്തിൽ വെറ്ററിനറി ആംബുലൻസ് സേവനം ഉറപ്പാക്കും -മന്ത്രി

അഞ്ചൽ: ക്ഷീരകർഷകരെ സഹായിക്കാൻ​ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുള്ള ഐഡന്റിറ്റി കാർഡിന്റെ സംസ്ഥാനതല വിതരണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകരുടെ വീടുകളിലേക്ക് ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ എത്തിക്കുകയാണ് വെറ്ററിനറി ആംബുലൻസ് മുഖേന ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്രസർക്കാർ ധനസഹായത്തോടെ 29 ആംബുലൻസുകൾ ഉടൻ സേവനസജ്ജമാകും. സബ്സിഡി നിരക്കിൽ ഈടില്ലാതെ ക്ഷീരകർഷകർക്ക് 1.60 ലക്ഷം രൂപവരെ കിസാൻ ക്രെഡിറ്റ്‌ കാർഡ് മുഖേന ലോൺ ലഭ്യമാക്കും. ചുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിർമിച്ച ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷതവഹിച്ചു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ബൈജു, അംഗങ്ങളായ ലളിതമ്മ, ജെ. മധു, ക്ഷീരവികസന ഡയറക്ടർ ഇൻ ചാർജ് ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ ബി.എസ്. നിഷ, ക്ഷീര വികസന ഓഫിസർ സി.വി. പൗർണമി തുടങ്ങിയവർ പങ്കെടുത്തു. കാപ്​ഷൻ: ക്ഷീരദിന വാരാചരണത്തിന്‍റെ ഭാഗമായി ക്ഷീരസംഘങ്ങളിലെ ജീവനക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.