കൊല്ലം: പി.ടി. തോമസ് ഉയർത്തിപ്പിടിച്ച ആശയങ്ങൾക്കുള്ള വിജയമാണ് തൃക്കാക്കരയിൽ ഉണ്ടായതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ. കേരള ദലിത് മഹിള ഫെഡറേഷൻ (കെ.ഡി.എം.എഫ്) സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പരാജയത്തിൻെറ പേരിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും ഭരണം പരാജയമാണെന്ന് വരുത്തിത്തീർക്കാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന പിണറായി വിജയൻ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതമുന്നേറ്റം സാധ്യമാക്കിയ വികസന നായകൻ ആണെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മധുമോൾ പഴയിടം അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എസ്. പ്രഹ്ലാദൻ, ഐസക് വർഗീസ്, ജനറൽ സെക്രട്ടറിമാരായ എസ്.പി. മഞ്ജു, രാജൻ വെമ്പിളി, ഓർഗനൈസിങ് സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, നേതാക്കളായ അംബിക പൂജപ്പുര, പി.എസ്. നിഷ, മല്ലിക ബാലകൃഷ്ണൻ, ദിവ്യാരാജ്, ഡോളി പ്രേംഫാസിൽ, ഉഷ പി. മാത്യു, ഉഷസ് ബിജി, പി.ഡി. ബാബു പാസ്റ്റർ, സാജൻ പഴയിടം, ലിബിൻ സഖായി എന്നിവർ സംസാരിച്ചു. സംസ്ഥാന സമ്മേളനം ജൂലൈ 15ന് കൊല്ലത്ത് നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.