കൊല്ലം: തൊഴിലാളി പ്രവർത്തനം പുതിയ തൊഴിൽ മേഖലകളിലടക്കം ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ വ്യാപിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ല ജനറൽ കൗൺസിൽ. അസംഘടിത മേഖലയിൽ അടക്കം ഒട്ടേറെ തൊഴിൽമേഖലകളിൽ നിലവിൽ വലിയ തൊഴിൽചൂഷണം ആണ് നടക്കുന്നത്. പരമ്പരാഗത മേഖലകൾക്ക് ഒപ്പം പുതിയ മേഖലകളിലും ജനകീയ പങ്കാളിത്തത്തോടെ സംഘടനാ പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി. തുളസീധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. ജയമോഹൻ, സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് നെടുവത്തൂർ സുന്ദരേശൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ്. സുദേവൻ, ടി. മനോഹരൻ, വർക്കിങ് വിമൻ കോർഡിനേഷൻ കമ്മിറ്റി ജില്ല കൺവീനർ വി. ബിന്ദു, ആശാ വർക്കേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി എൽ. ഗീത, എ.എം. ഇഖ്ബാൽ, ജി. ആനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.