പരിസ്ഥിതി ദിനാചരണം

അഞ്ചൽ: ഏരൂർ പഞ്ചായത്തി‍ൻെറ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ചിന്നുവിനോദ്, പഞ്ചായത്തംഗങ്ങളായ ജി.അജിത്ത്, പി.എസ്. സുമൻ, എ.ഇ. നൂർജഹാൻ എന്നിവർ പങ്കെടുത്തു. ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസി‍ൻെറ ആഭിമുഖ്യത്തിൽ വൃക്ഷത്തെ നടീലും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ഇടമുളയ്ക്കൽ പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ ജി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി. ജോയി, പ്രോഗ്രാം ഓഫിസർ ആർ.എസ്. ഷീബ, കെ.സന്തോഷ് കുമാർ, എസ്​പ്രിയ, സുന്ദരേശ്വരൻപിള്ള, രോഷ്ന ജോയി എന്നിവർ പങ്കെടുത്തു. വെൽഫെയർ പാർട്ടി പുത്തയം യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. യൂനിറ്റ് കോഓഡിനേറ്റർ താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ റിയാസ്, സിയാദ്, ആദിൽ, ഇല്ല്യാസ് എന്നിവർ പങ്കെടുത്തു. ഇടമുളയ്ക്കൽ കൃഷിഭവ‍​ൻെറ ആഭിമുഖ്യത്തിൽ പൊടിയാട്ടുവിള ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്‍റ് സുജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാളകം ആർ.വി.എച്ച്.എസിൽ പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഓർമമരങ്ങൾ നട്ടു.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.