അഞ്ചൽ: പുനലൂർ-അഞ്ചൽ പാതയിൽ മാവിള ജങ്ഷനിലെ കുടിവെള്ളക്കിണർ കാടുമൂടിയ നിലയിൽ. മലയോര ഹൈവേയുടെ ഭാഗമായി റോഡ് പുനർനിർമിച്ചപ്പോൾ കിണർ നികത്താനായിരുന്നു അധികൃതരുടെ നീക്കമുണ്ടായത്. ശക്തമായ വേനലിൽ പോലും ഉറവ വറ്റാത്ത കിണർ നികത്തുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധമുണ്ടായതോടെ നീക്കം അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. റോഡ് നിർമാണത്തിന്‍റെ ഭാഗമായി കിണറിനുചുറ്റും ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയിരിക്കുകയാണിപ്പോൾ. റോഡുനിരപ്പിൽ നിന്ന് രണ്ടടിയോളം ഉയരം മാത്രമാണ് ഇപ്പോൾ ആൾമറക്കുള്ളത്. അതിനാൽ റോഡരികിലെ കാട്ടുവള്ളി മൂടിയ നിലയിലാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണറിന് മഞ്ഞയും കറുപ്പും നിറങ്ങൾ ഇടകലർന്ന് പെയിൻറടിച്ചിട്ടുള്ളതിനാൽ ഇവിടെ കിണറുണ്ടെന്നുള്ള കാര്യം മനസ്സിലാകും. കിണറും പരിസരവും ശുചീകരിക്കാനും നിലവിലുള്ളതിെനക്കാൾ ഉയരത്തിൽ ആൾമറകെട്ടി സംരക്ഷിക്കാനും നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.