കടയ്ക്കൽ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.എം.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ 'പച്ചവിരിക്കാം തണൽ ഒരുക്കാം' പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര താലൂക്കുതല ഉദ്ഘാടനം കടയ്ക്കൽ ജുനൈദ് നിർവഹിച്ചു. താലൂക്ക് പ്രസിഡന്‍റ് മൗലവി മുഹമ്മദ് അനസ് ഇംദാദി അധ്യക്ഷത വഹിച്ചു. എ. നിസാറുദീൻ നദ്‌വി, പി.എ. അമീൻ മൗലവി, റാഷിദ് പേഴുംമൂട്, എ.എം. യൂസുഫുൽഹാദി, അബ്ദുൽ ലത്തീഫ് മൗലവി, നൗഷാദ് മുക്കുന്നം, ഹനീഫ, പെരിങ്ങമ്മല ബഷീർ മൗലവി എന്നിവർ സംസാരിച്ചു. 'ഇഞ്ചക്കാട് മുള്ളിക്കാട് ജങ്ഷൻ-കാരമുകൾ റോഡ് നവീകരിക്കണം' കൊട്ടാരക്കര: ഇഞ്ചക്കാട് മുള്ളിക്കാട് ജങ്ഷൻ മുതൽ കാരാമുകൾ ഗവ. ഡബ്ല്യു.എൽ.പി സ്കൂൾ വരെ റോഡ് പൂർണമായി തകർന്നു. കാരാമുകളിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് വേഗത്തിൽ എം.സി റോഡിലെത്താനുള്ള ഏക മാർഗമാണ് റോഡ്. അടിയന്തരമായി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സമരപാതയിലിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.